'ഒപ്പം ഉണ്ടായിരുന്ന പലരും ചെന്നിത്തലയെ കാല് വാരി, ഈ വെളിപ്പെടുത്തൽ അദ്ദേഹത്തിനുളള അംഗീകാരം': അഖിൽ മാരാർ
ശബരിമല സ്വർണക്കൊളള കേസുമായി ബന്ധപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രശംസിച്ച് ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. സ്വർണ്ണ കൊള്ള 1000 കോടിയുടെ ഇടപാടാണ് എന്ന വെളിപ്പെടുത്തൽ വന്നത് രമേശ് ചെന്നിത്തലയുടെ ഇടപെടലുകൾക്കുളള അംഗീകാരം ആണെന്ന് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു.
ചെന്നിത്തലയെ മോശം പ്രതിപക്ഷ നേതാവായി ചിത്രീകരിക്കാൻ പലരും അമിതാവേശം കാണിച്ചുവെന്നും കോൺഗ്രസിനുളളിൽ ഉളളവർ തന്നെ അദ്ദേഹത്തെ ഒതുക്കാൻ ശ്രമിച്ചുവെന്നും അഖിൽ മാരാർ ആരോപിക്കുന്നു.
അഖിൽ മാരാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: '' ശബരിമല സ്വർണ്ണ കൊള്ള 1000 കോടിയുടെ ഇടപാടാണെന്ന് കേസന്വേഷിക്കുന്ന എസ്ഐടിയ്ക്ക് മൊഴി നൽകി വ്യവസായി. 500 കോടി കൈമാറിയെന്നും പറഞ്ഞിരിക്കുന്നു. ഈ വിഷയത്തിന്റെ വലുപ്പം കേരളത്തിൽ ആദ്യം പറഞ്ഞത് രമേശ് ചെന്നിത്തലയാണ്. അദ്ദേഹം പറയുക മാത്രമല്ല എസ്ഐടിയ്ക്ക് നേരിൽ പരാതിയും നൽകി.

നോക്കു കേരളത്തിൽ യാതൊരു കാരണവും കൂടാതെ നിരവധി പരിഹാസങൾക്ക് വിധേനയായ ഒരു മനുഷ്യൻ ആണ് ശ്രീ രമേശ് ചെന്നിത്തല. അദ്ദേഹത്തെ ഒതുക്കാൻ പാർട്ടിയിലെ ഒരു വിഭാഗവും ഇതിന് പിന്നിൽ ഉണ്ടായിരുന്നു എന്നതും ഒരു ഒരു സത്യമാണ്. എന്നാൽ പ്രതിപക്ഷ നേതാവ് ആയിരുന്ന നാളിൽ അഴിമതി ലക്ഷ്യമിട്ട് സർക്കാർ കൊണ്ട് വന്ന പല പദ്ധതികളും രമേശ് ചെന്നിത്തല പൊതു മധ്യത്തിൽ എത്തിച്ചു പൊളിച്ചു കളഞ്ഞു..
ചെന്നിത്തലയെ ഒതുക്കാൻ പിണറായിയും കൂട്ടരും അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന സമീപനം സ്വീകരിച്ചു.. ഇരട്ട പേരുകളും, ഉസ്മാൻ ട്രോളും ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.. അദ്ദേഹത്തെ ഒരു മോശം പ്രതിപക്ഷ നേതാവായി ചിത്രീകരിക്കാൻ പലരും അമിതാവേശം കാണിച്ചു...
കോവിഡ് വന്ന് പിണറായി വിജയനെ രക്ഷിച്ചതാണ് രണ്ടാം പിണറായി സർക്കാർ വരാൻ ഉണ്ടായ പ്രധാന കാരണം... പക്ഷെ ആ വീഴ്ച്ച രമേശ് ചെന്നിത്തലയുടെ തലയിൽ വെച്ചു കെട്ടാൻ പലരും ആവേശം കാണിച്ചു.. ഒപ്പം ഉണ്ടായിരുന്ന പലരും കാല് വാരി.. നിശബ്ദനായി നാളിതുവരെ ജനങ്ങളെ കബളിപ്പിച്ചു ഒന്നും നേടാത്ത ആ മനുഷ്യൻ തന്റെ കർമം മാത്രം തുടർന്നു.. ആ കർമത്തിന് ലഭിച്ച വലിയൊരു അംഗീകാരം കൂടിയാണ് എസ്ഐടിയുടെ ഈ വെളിപ്പെടുത്തൽ..
കേരള രാഷ്ട്രീയത്തിൽ രമേശ് ചെന്നിത്തലയുടെയും കോൺഗ്രസിന്റെയും തിരിച്ചു വരവാണ്.. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി ഡി പാർട്ടിയെയും പ്രവർത്തകരെയും എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കുന്നു എന്നതും ഏറെ സന്തോഷം നൽകുന്നു... ജനാധിപത്യം ഉള്ള പാർട്ടിയിൽ അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും ഉണ്ടാവും.. അത് തന്നെയാണ് കോൺഗ്രസ്സിന്റെ ഭംഗിയും.. എന്നെ ഈ പാർട്ടിയോട് ചേർത്ത് നിർത്തുന്നതും അഭിപ്രായ സ്വാതന്ത്ര്യം എന്ന മൂല്യം കൂടിയാണ്.. 10 ദിവസം മുൻപ് രമേശ് ചെന്നിത്തലയുടെ ഇടപെടൽ ഞാൻ പോസ്റ്റ് ചെയ്തപ്പോൾ പരിഹസിചവർക്ക് എസ്ഐടിയുടെ കണ്ടെത്തൽ കൊണ്ടൊരു മറുപടി സമർപ്പിക്കുന്നു..''
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications