പടയൊരുക്കം ജാഥയുടെ സമാപനം വീരനിലും ഓഖിയിലും മുങ്ങി
തിരുവനന്തപുരം: പടയൊരുക്കം തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ കൊടും കാറ്റാകുമെന്ന് ചെന്നിത്തല പറഞ്ഞത് ഇപ്പോള്‍ സത്യമായെന്ന് കമന്റാണ് സോഷ്യല്‍ മീഡിയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഓഖി ചുഴലിക്കാറ്റും മഴയും കൊണ്ടുപോയത് ചെന്നിത്തലയുടെ ഒരു മാസം നീണ്ട കഠിനാധ്വാനത്തെയാണ്. വെള്ളിയാഴ്ച തിരുവന്തപുരം ശംഖുമുഖത്ത് താരുമാനിച്ചിരുന്ന പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം മഴ മൂലം മാറ്റി വെക്കേണ്ട സാഹചര്യം ഉടലെടുത്തിരിക്കുന്നു. കഴിഞ്ഞ ദിവസമുണ്ടായ കാറ്റും മഴയും കാരണം പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനത്തിനായി നിര്‍മ്മിച്ച കൂറ്റന്‍ സ്റ്റേജിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
രാഹുല്‍ ഗാന്ധിയായിരുന്നു പടയൊരുക്കത്തിന്റെ സമാപനം ഉദ്ഘാടനം നിര്‍വ്വഹിക്കേണ്ടിയിരുന്നത് പരിപാടി മാറ്റി വെച്ചതിനാല്‍ രാഹുല്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കി. എന്നാല്‍ പടയൊരുക്കം ജാഥ സമാപനത്തിലേക്കെത്തുമ്പോള്‍ മുന്നണിയലുണ്ടായിരുന്ന വീരേന്ദ്രകുമാറിന ജെഡിയു മുന്നണിവിടാനുള്ള തയ്യാറെടുപ്പിലാണ്. യുഡിഎഫിന്റെ പടയൊരുക്കം എന്നാണ് ജാഥയുടെ പേര് എന്നാല്‍ ജാഥ സമാപിക്കുമ്പോളേക്ക് യുഡിഎഫിനുള്ളില്‍ പടയൊരുങ്ങുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

സമാപന സമ്മേളനത്തിന്റെ മാറ്റിവെക്കലും, വീരന് യുഡിഎഫ് വിടുന്നതും ചെന്നിത്തലയ്ക്ക് ഏറ്റ തിരിച്ചടിയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ജെഡിയു യുഡിഎഫ് വിടുന്നത് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തലയ്ക്ക് നേരിട്ട് ബാധിക്കുന്ന വിഷയം തന്നെയാണ്. കേരത്തിലെ പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ചെടുക്കാമെന്നുള്ള ചെന്നിത്തലയുടെ ആഗ്രഹവും ഈ രണ്ടു സംഭവങ്ങളോടെ നഷ്ടമായെന്നും വിലയിരുത്തപ്പെടുന്നു. സോളാര്‍ വിവാദത്തില്പട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിരോധത്തിലായ സമയത്താണ് ചെന്നിത്തല പടയൊരുക്കം ജാഥയുമായി മുന്നോട്ട് നീങ്ങിയത്.
അത് ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു ആയുദ്ധമായി ഉപയോഗിക്കാന്‍ ചെന്നിത്തല ശ്രമിച്ചുവെന്നും. എന്നാല്‍ ജാഥ കഴിയുമ്പോഴേക്കും വീരന്റെ ജെഡിയു മുന്നണി വിടാനുള്ള തീരുമാനമാകുകയും യുഡിഎഫിന്റെ ഭാഗമായി ലഭിച്ച രാജ്യസഭാ എംപി സ്ഥാനം രാജിവെക്കാനും തീരുമാനം എടുത്തതും ചെന്നിത്തലയ്ക്ക് ഏറ്റ തിരിച്ചടിയാണെന്ന് എ ഗ്രൂപ്പുകാര്‍ ആരോപിക്കുന്നു. എന്നാല്‍ ചെന്നിത്തലയുടെ ജാഥ കേരളത്തിലെ ജനങ്ങള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചതിന്റെ തെളിവാണ് ജാഥയിലുടനീളം ലഭിച്ച സ്വീകരണങ്ങളിലെ ജന പങ്കാളിത്തമെന്ന് ഐ ഗ്രൂപ്പുകാര്‍ അവകാശപ്പെടുന്നു.
പടയൊരുക്കം ജാഥയുടെ പ്രചരണബോര്‍ഡുകളില്‍ പോലും ചെന്നിത്തലയുടെ ഫോട്ടോ മാത്രമായിരുന്നു കാണാന്‍ സാധിച്ചിരുന്നു. കേരളത്തിലെ മുതിര്‍ന്ന നോതാവെന്ന നിലയിയും ഒരു ഗ്രൂപ്പിന്റെ തവവെന്ന നിലയിലും ഉമ്മന്‍ചാണ്ടിയുടെ ചിത്രം പ്രചരണ ബോര്‍ഡികളില്‍ വെക്കാത്തത് നേരത്തെ പ്രതിഷേധത്തിന് ഇടായാക്കിയിരുന്നു. മുസ്ലിം ലീഗ് നേതാക്കളുടം ഫോട്ടോ ഒവിവാക്കിയതില് മുസ്ലിം ലീഗ് അണികളുടെ ഇടയില്‍ പ്രതിഷേധമുണ്ടെന്ന് മംഗളം ടെലിവിഷനും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്തായാലും ചെന്നിത്തലയുടെ ഒരു മാസത്തെ കഠിനാധ്വാനം മഴയും വീരനും കൊണ്ടുപോയെന്ന് തന്നെ വേണമെങ്കില്‍ പറയാം.
-
‘ആ വോട്ട് കിട്ടൂല്ല’- വോട്ടിനെത്താനാകാതെ പ്രവാസികൾ; മുന്നണികൾ ആശങ്കയിൽ -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..!












Click it and Unblock the Notifications