കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെക്ക് കേസ്: നടന്‍ റിസബാവ കോടതിയില്‍ കീഴടങ്ങി, പരാതിക്കാരന് കൊടുക്കേണ്ട 11 ലക്ഷം കെട്ടിവച്ചു

Google Oneindia Malayalam News

കൊച്ചി: ചെക്ക് കേസില്‍ നടന്‍ റിസബാവ കോടതിയില്‍ ഹാജരായി. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നടന്‍ ഹാജരായത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2014ല്‍ വാങ്ങിയ പണം തിരികെ നല്‍കാതെ വണ്ടിച്ചെക്ക് നല്‍കിയെന്ന എളമക്കര സ്വദേശി സാദിഖിന്റെ പരാതിയിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഹര്‍ജിക്കാരന് നല്‍കാനുള്ള തുക റിസബാവ കോടതിയില്‍ കെട്ടിവച്ചു. പണം നല്‍കാനുള്ള കാലാവധി ചൊവ്വാഴ്ച അവസോനിച്ചതോടെയാണ് റിസബാവയ്‌ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

riza bava

Recommended Video

cmsvideo
Aashiq Abu Hits At Feuok For Their Decision Against Ott Releases | Oneindia Malayalam

സിനിമാ നടന്‍ റിസബാവയുടെ മകളും എളമക്കര സ്വദേശി സിഎം സാദിഖിന്റെ മകനും തമ്മില്‍ വിവാഹമുറപ്പിച്ചിരുന്നു. ഈ ബന്ധത്തിന്റെ പുറത്താണ് 2014ല്‍ നടന്‍ റിസബാവ സാദിഖില്‍ നിന്ന് പതിനൊന്ന് ലക്ഷം രൂപ കടം വാങ്ങിയത്. പിന്നീട് സാദിഖ് പണം തിരികെ ചോദിച്ചെങ്കിലും റിസബാവ പല തവണ അവധി പറയുകയും സാവകാശം ചോദിക്കുകയും ചെയ്തു.

പലതവണ ദിവസം നീട്ടി ചോദിച്ചതിന് ശേഷം 2015 ജനുവരിയിലാണ് റിസബാവ സാദിഖിന് 11 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയത്. എന്നാല്‍ ഈ ചെക്ക് 71 ദിവസത്തിന് ശേഷം ബാങ്കില്‍ ഹാജരാക്കിയപ്പോള്‍ മടങ്ങിയെന്നാണ് സാദിഖിന്റെ പരാതി. ഇതേതുടര്‍ന്നാണ് എളമക്കര സ്വദേശിയായ സാദിഖ് റിസബാവയ്‌ക്കെതിരെ പരാതി നല്‍കിയത്.

2015ല്‍ ആരംഭിച്ച കേസില്‍ മൂന്ന് മാസത്തെ തടവും പിഴയും കോടതി വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ പണം നല്‍കാന്‍ ആറ് മാസത്തെ സാവകാശം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ പണം നല്‍കാത്ത സാഹചര്യത്തിലാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

English summary
Cheque case: Actor Riz bava surrenders in court and pays Rs 11 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X