Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെക്ക് കേസ്;മാണി സി കാപ്പൻ എംഎഎയ്ക്ക് 1 വർഷം തടവും 5.30 കോടി പിഴയും

കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് 3.25 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ പാലാ എം എൽ എ മാണി സി കാപ്പന് 1 വർഷം തടവ്. 5.30 കോടി പിഴയും ഒടുക്കണം. മുംബൈ ബോറിവലി അഡീഷനൽ മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി.

ഉത്തരവ് വന്ന തീയതി മുതൽ 9% പലിശ സഹിതം നഷ്ടപരിഹാരം ഒരു മാസത്തിനകം നൽകണമെന്നാണd കോടതി ഉത്തരവ്. തുക നൽകുന്നതിൽ വീഴ്ച വരുത്തിയാൽ മൂന്ന് മാസം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും. പരാതിക്കാരനായ മുംബൈയിലെ വ്യവസായി ദിനേഷ് മോനോനാണ് പണം നൽകേണ്ടത്. ശിക്ഷ നടപ്പാക്കുന്നതിനായി എംഎൽഎയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനും കോടതി പോലീസിനോട് നിർദേശിച്ചു.

mai2-41

2010ൽ കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി വാഗ്ദാനം ചെയ്ത് രണ്ട് കോടി രൂപ വാങ്ങിയ ശേഷം 25 ലക്ഷം രൂപ മാത്രം വാങ്ങി വഞ്ചിച്ചുവെന്നാണ് ദിനേശ് മേനോൻ്റെ പരാതിയിൽ പറയുന്നത്. പിന്നീട് 2013 ൽ നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞ് കരാർ ഉണ്ടാക്കി. 3.25 കോടി നൽകാമെന്നായിരുന്നു കരാർ. എന്നാൽ അതിന് ഈടായി നൽകിയ ചെക്കുകൾ മടങ്ങുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.ഈ വിഷയവുമായി ബന്ധപ്പെട്ട് എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേട്ട് ഫസ്റ്റ് ക്ലാസ് കോടതി മാണി സി കാപ്പനെതിരെ വഞ്ചനാകുറ്റം ചുമത്തിയിരുന്നു. കേസ് പിന്നീട് ഹൈക്കോടതിയിൽ എത്തിയിരുന്നെങ്കിലും മുന്നോട്ട് പോയില്ല. തുടർന്നാണ് ദിനേഷ് മേനോൻ മുംബൈ കോടതിയെ സമീപിച്ചത്.

കേസില്‍ വിശദമായ വാദം കേട്ട ശേഷമാണ് മാണി സി കാപ്പന് ഒരുവര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന ദിവസമായതിനാൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ കോടതി ഇത് തള്ളി.തുടർന്നാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാൻ കോടതി നിർദേശിച്ചത്.

കോടതി വിധിച്ച തടവുശിക്ഷ ഒരു വർഷം മാത്രമായതിനാൽ മാണി സി കാപ്പന്റെ എം എൽ എ സ്ഥാനത്ത് നിന്ന് അയോഗ്യനാകില്ല. രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിച്ചാലാണ് അയോഗ്യത ലഭിക്കുക. അതേസമയം ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. തന്റെ ഭാഗം കേൾക്കാതെയാണ് വിധി പുറപ്പെടുവിച്ചതെന്നും താൻ കോടതിയിൽ ഹാജരായിരുന്നില്ലിരിക്കെ എങ്ങനെയാണ് വിധി പറയുകയെന്നും അദ്ദേഹം ചോദിച്ചു. കേസ് തനിക്കെതിരെ ഗൂഢാലോചനയാണെന്നും ആർക്കും പണം കൊടുക്കാൻ ഇല്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+