ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു
പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ മുറുകുകയാണ്. ഇതിനിടെ യേശുദാസിനെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ചെറിയാന്‍ ഫിലിപ്പ്. ഗാനഗന്ധര്‍വ്വന്‍ സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ടും പ്രസംഗവും നിര്‍ത്തുന്നതാണ് നല്ലതെന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചെറിയാന്‍ ഫിലിപ്പ് കുറിച്ചിരിക്കുന്നത്.

'' സ്ത്രീകള്‍ ജീന്‍സ് ധരിക്കരുത് എന്ന യേശുദാസിന്റെ അഭിപ്രായം അപഹാസ്യമാണ്. ഏത് വസ്ത്രം ധരിക്കണമെന്നത് ഒരാളുടെ സ്വാതന്ത്ര്യമാണ്. സുരക്ഷിതവും സൗകര്യപ്രദവുമായ വസ്ത്രം തിരഞ്ഞെടുക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. പുരുഷന്‍ ധരിക്കുന്നത് പോലെയുളള വസ്ത്രങ്ങള്‍ സ്ത്രീകള്‍ ധരിക്കുന്നതില്‍ ഒരു തെറ്റുമില്ല. യേശുദാസിനെപ്പോലുളളവര്‍ കപടസദാചാരവാദികള്‍ ആവരുത്. മനസ്സില്‍ അശ്ലീലം ഉളളവരാണ് ജീന്‍സിനെ എതിര്‍ക്കുന്നത്. ജീന്‍സ് ഒരു ആഗോള വേഷമാണ്. '' - ചെറിയാന്‍ ഫിലിപ്പ്
പറയുന്നു.












Click it and Unblock the Notifications