Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതെന്തൊരു പരാക്രമം ആണ്! ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്, വീഡിയോ വൈറൽ

തിരുവനന്തപുരം: കൊല്ലം നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ച് വിവാദത്തിലായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായടക്കം തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് എത്തിയതായിരുന്നു ബിന്ദു കൃഷ്ണ. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ചെറിയാന്‍ ഫിലിപ്പ് മറ്റ് നേതാക്കള്‍ക്ക് കൈ കൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഇവിടേക്ക് നടന്ന് വന്ന ബിന്ദു കൃഷ്ണ ചെറിയാന്‍ ഫിലിപ്പിനെ കണ്ടപ്പോള്‍ ഹസ്തദാനം ചെയ്യാനായി കൈ നീട്ടി. എന്നാല്‍ ചെറിയാന്‍ ഫിലിപ്പ് ആകട്ടെ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാനാണ് മുതിര്‍ന്നത്.

അസ്വസ്ഥയായ ബിന്ദു കൃഷ്ണ അത് തടയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിന് ശേഷവും അവരുടെ കൈകളില്‍ ബലമായി പിടിച്ച് ആലിംഗനം ചെയ്യാനായി ചെറിയാന്‍ ഫിലിപ്പ് ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഇതോടെ കൈ ബലമായി വിടുവിച്ച് ബിന്ദു കൃഷ്ണ നടന്ന് നീങ്ങുകയായിരുന്നു. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ആണ് ചെറിയാന്‍ ഫിലിപ്പ് എതിരെ ഉയരുന്നത്.

Cherian Philip

ശ്രീജ നെയ്യാറ്റിൻകര കുറിച്ചത്: '' കൊല്ലത്തെ നിയുക്ത എം എൽ എ ബിന്ദുകൃഷ്ണയോട് ഏറെ സ്നേഹാദരവ് തോന്നിയ നിമിഷം. മനുഷ്യരേ നിങ്ങൾ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിന്റെ ശരീര ഭാഷ ശ്രദ്ധിച്ചോ? എത്രമാത്രം അശ്ലീലമാണത് .. പൊതുയിടത്തിൽ ഒരു സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടെ ആലിംഗനം ചെയ്യുന്നതിൽ ഒരു തെറ്റുമില്ല .. എന്നാൽ ഇവിടെ സംഭവിച്ചതോ പൊതുപ്രവർത്തകയും, ജനപ്രതിനിധിയുമായ ഒരു സ്ത്രി കൈ കൊടുക്കുമ്പോൾ അവരുടെ അനുവാദമില്ലാതെ പുരുഷൻ ബലമായി അവരുടെ തോളിലൂടെ കയ്യിട്ട് പിടിക്കുന്നു .. തള്ളിമാറ്റിയിട്ടും ബലമായി ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നു ... എന്തൊരു പരാക്രമമാണ് ചെറിയാൻ ഫിലിപ്പ് പൊതുയിടത്തിൽ ബിന്ദു കൃഷ്ണയോട് കാണിച്ചിരിക്കുന്നത്.

താൻ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നത് ആ സ്ത്രീയെ അസ്വസ്ഥയാക്കുന്നുവെന്ന് അറിഞ്ഞിട്ടും അവർ ആ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും വീണ്ടും ബലമായി അവരെ കയറി പിടിക്കുന്ന ചെറിയാൻ ഫിലിപ്പ് എത്ര വലിയ പരനാറിയായിരിക്കും. ഇയാൾ മുഴുത്ത ഒരു അശ്ലീലമാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മുൻപ് ഇയാൾ കോൺഗ്രസ് പാർട്ടിയിൽ തന്നോടൊപ്പം ഒരുമിച്ച് പ്രവർത്തിച്ച സ്ത്രീകൾക്കെതിരെ പച്ചയ്ക്ക് ലൈംഗികാധിക്ഷേപങ്ങൾ നടത്തിയത് ... ഇയാളൊരു പൊതു പ്രവർത്തകനല്ലേ? എങ്ങനെ കഴിയുന്നു സ്ത്രീയുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തെ കടന്നാക്രമിക്കാൻ . സത്യത്തിൽ പൊതുയിടത്തിൽ നടന്നൊരു സ്‌ത്രീ പീഡനമാണിത്''.

അനു ചന്ദ്ര കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: '' നിയമസഭ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ പോയതാണ് ബിന്ദു കൃഷ്ണ. ബിന്ദു കൃഷ്ണയെ കണ്ട പാടെ ചെറിയാൻ ഫിലിപ്പ് വന്ന് ബലമായി ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നു. 'അയ്യോ വേണ്ട..വേണ്ട' എന്നും പറഞ്ഞാണ് ബിന്ദു കൃഷ്ണ അയാളെയും അയാളുടെ ആ ആലിംഗനത്തെയും തടുക്കുന്നത്. കോമൺസെൻസ് ഇല്ലാത്ത ചെറിയാൻ ഫിലിപ്പിനുണ്ടോ ആ 'No' യുടെ അർത്ഥം മനസിലാകുന്നു. അയാൾ പിന്നെയും പരമാവധി ആലിംഗനം ചെയ്യാൻ ശ്രമിക്കുകയാണ്.

ആ സ്ത്രീ അത്രക്ക് വ്യക്തമായി 'No' പറഞ്ഞിട്ടും ബോഡി ലാംഗ്വേജ് കൊണ്ട് അസൗകര്യം പ്രകടിപ്പിച്ചിട്ടും ഇയാൾക്കിത് മനസ്സിലാക്കാൻ പോലും പറ്റുന്നില്ല. അത്രക്ക് പൊട്ടനാണോ ഇയാൾ ? പൊതു വേദികളിലും, പ്രത്യേകിച്ച് രാഷ്ട്രീയ-മാധ്യമ ശ്രദ്ധയുള്ള ഇടങ്ങളിലുമൊക്കെ, കോൺസന്റ് എന്നത് വളരെയധികം പ്രധാനമാണ് എന്നത് ഇയാൾക്ക് ആരേലുമൊന്ന് പറഞ്ഞ് കൊടുക്കാമോ? പൊതുവേദികളിൽ മാത്രമല്ല, സ്വകാര്യ ഇടങ്ങളിൽ പോലും കൃത്യമായി പാലിക്കേണ്ട ഒന്ന് തന്നെയാണ് കോൺസന്റ്. എല്ലാംപോട്ടെ, ഒരു സ്ത്രീക്ക് ബഹുമാനം കൊടുക്കുക എന്നത് അടിസ്ഥാന മര്യാദയല്ലേ ? ആ മര്യാദ പോലും ഇയാൾക്കില്ലേ? കഷ്ടം!''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+