യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ മത്സരിച്ച് സിപിഎമ്മിനുവേണ്ടി ചാവേറാകാനില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്
കോട്ടയം: തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോല്‍ക്കാന്‍ തന്നെ കിട്ടില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയസാധ്യത ഒട്ടുമില്ലാത്ത ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാന്‍ ഏതായാലും ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ മത്സരിച്ച് പരാജയം ഏറ്റുവാങ്ങിയ ആളാണ് ചെറിയാന്‍ ഫിലിപ്പ്.
അതുകൊണ്ടുതന്നെ, കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ മത്സരിച്ച് സിപിഎമ്മിനുവേണ്ടി ചാവേറാകാനില്ലെന്നാണ് ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കിയത്. 15വര്‍ഷം സിപിഎമ്മിനു വേണ്ടി പ്രവര്‍ത്തനം നടത്തിയ ആളാണ് താന്‍. അതുകൊണ്ടു ജയസാധ്യതയുള്ള ഒരു ഉറച്ച സീറ്റ് ലഭിക്കാന്‍ തനിക്ക് അര്‍ഹതയും അവകാശവുമുണ്ടെന്ന് അദ്ദേഹം പറയുന്നു.

രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി എല്‍ഡിഎഫ് സ്വതന്ത്ര്യനായി മൂന്ന് തവണ യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ മത്സരിച്ചു ചെറിയാന്‍ ഫിലിപ്പ് പരാജയപ്പെട്ടിരുന്നു. ഇത്തവണ വിജയം ഉറപ്പുണ്ടെങ്കില്‍ മാത്രമേ ചെറിയാന്‍ ഫിലിപ്പ് ഒരു കൈ നോക്കുന്നുള്ളൂവെന്നു ഇപ്പോഴേ അറിയിച്ചു കഴിഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാന്‍ ഫിലിപ്പ് അഭിപ്രായം രേഖപ്പെടുത്തിയത്.
കേരള ശബ്ദത്തില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന 101 അധ്യായങ്ങളുള്ള ഇടനാഴികളില്‍ എന്ന എന്റെ ആത്മകഥ ഈ ലക്കത്തോടെ അവസാനിച്...
Posted by Cherian Philip onSaturday, March 5, 2016
തോല്‍ക്കാനായി ജനിച്ചവന്‍ എന്ന പേര് മാറ്റണം, ഇത് എന്റെ അഭിമാന പ്രശ്‌നമാണെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു. സിപിഎം ഏല്‍പ്പിച്ച കാര്യങ്ങള്‍ ഇതുവരെ കൃത്യമായി നിറവേറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാര്‍ട്ടി തന്നെ കൈവിടില്ലെന്ന വിശ്വാസവുമുണ്ടെന്ന് അദ്ദേഹം പറയുന്നു.












Click it and Unblock the Notifications