കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ നിയമനം റദ്ദാക്കി; ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക്? അസ്ത്രമൊരുക്കി സുധാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് ചെറിയാന്‍ ഫിലിപ്പിനെ പരിഗണിക്കുമെന്ന് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതുണ്ടായില്ല. തെറ്റുകള്‍ തിരുത്തി തിരിച്ചെത്തിയാല്‍ കോണ്‍ഗ്രസ് ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് അന്ന് വീക്ഷണം മുഖപ്രസംഗമെഴുതിയത്. നാളെ എന്ത് നടക്കുമെന്ന് പറയാന്‍ സാധിക്കില്ല എന്നായിരുന്നു, കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുമോ എന്ന ചോദ്യങ്ങള്‍ക്കിടെ ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം പ്രളയ വിഷയത്തില്‍ പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ചെറിയാന്‍ ഫിലിപ്പ് ചെയ്തത്. അദ്ദേഹത്തിന് നല്‍കിയിരുന്ന ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവി തൊട്ടുപിന്നാലെ സര്‍ക്കാര്‍ റദ്ദാക്കി. അടുത്ത ദിവസം ചെറിയാന്‍ ഫിലിപ്പും ഉമ്മന്‍ ചാണ്ടിയും ഒരുമിച്ച് വേദി പങ്കിടുന്നുണ്ട്. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്നും കെ സുധാകരനും വിഡി സതീശനും പുതിയ രാഷ്ട്രീയ ആയുധം മൂര്‍ച്ഛകൂട്ടുന്നുവെന്നുമാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രിയങ്ക ഗാന്ധി വീണ്ടും കസ്റ്റഡിയില്‍; യോഗി എന്തിനാണ് ഭയക്കുന്നതെന്ന് പ്രിയങ്ക... യുപി കലങ്ങിമറിയുന്നുപ്രിയങ്ക ഗാന്ധി വീണ്ടും കസ്റ്റഡിയില്‍; യോഗി എന്തിനാണ് ഭയക്കുന്നതെന്ന് പ്രിയങ്ക... യുപി കലങ്ങിമറിയുന്നു

1

സിപിഎമ്മുമായി ചെറിയാന്‍ ഫിലിപ്പ് അകലുന്നു എന്ന് കുറച്ച് കാലമായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. വൈകാതെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. കെപിസിസി ഭാരവാഹി പട്ടിക പുറത്തുവന്ന ശേഷമാകും കോണ്‍ഗ്രസ് പ്രവേശം. പ്രളയ ദുരന്ത വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം ചെറിയാന്‍ ഫിലിപ്പ് രംഗത്തുവന്നിരുന്നു.

2

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നവകേരള മിഷന്റെ കോഓഡിനേറ്റര്‍ പദവിയായിരുന്നു ചെറിയാന്‍ ഫിലിപ്പിന്. രണ്ട് തവണ രാജ്യസഭാ സീറ്റുകള്‍ ഒഴിവ് വന്നെങ്കിലും ചെറിയാന്‍ ഫിലിപ്പിനെ പരിഗണിക്കാതെ വന്നതോടെയാണ് സിപിഎമ്മില്‍ നിന്ന് അവഗണന നേരിടുന്നു എന്ന പ്രചാരണമുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അതുമുണ്ടായില്ല.

3

ഖാദി ബോര്‍ഡില്‍ വൈസ് ചെയര്‍മാനായി ചെറിയാന്‍ ഫിലിപ്പിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തരവും ഇറക്കി. എന്നാല്‍ പദവി നിരസിക്കുകയാണ് ചെറിയാന്‍ ഫിലിപ്പ് ചെയ്തത്. ഖാദി വില്‍പ്പനയും ചരിത്ര രചനയും ഒന്നിച്ച് നടക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തു.

4

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവി പരസ്യമായി നിരസിച്ചത് സിപിഎമ്മിന് കുറച്ചിലായിരുന്നു. വിഷയം സൂചിപ്പിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍, ചെറിയാന്‍ ഫിലിപ്പിനെ ഫോണില്‍ ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തുവെന്നാണ് വിവരം. സര്‍ക്കാരിനെ വിമര്‍ശിക്കുക കൂടി ചെയ്ത പശ്ചാത്തലത്തിലാണ് ഉത്തരവ് റദ്ദാക്കി തിടുക്കത്തിലുള്ള തീരുമാനം.

ചരിത്ര നേട്ടവുമായി ഗള്‍ഫ് രാജ്യങ്ങള്‍; യുഎഇയും ഖത്തറും ബഹ്‌റൈനും... പ്രവാസികളുടെ ഇഷ്ടം!!ചരിത്ര നേട്ടവുമായി ഗള്‍ഫ് രാജ്യങ്ങള്‍; യുഎഇയും ഖത്തറും ബഹ്‌റൈനും... പ്രവാസികളുടെ ഇഷ്ടം!!

5

മുസ്ലിം ലീഗ് നേതാവ് അവുകാദര്‍കുട്ടി നഹയുടെ പേരിലുള്ള പുരസ്‌കാരത്തിന് ചെറിയാന്‍ ഫിലിപ്പാണ് അര്‍ഹനായിരിക്കുന്നത്. ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ പോകുന്നത് ഉമ്മന്‍ ചാണ്ടിയാണ്. ഏറെ കാലത്തിന് ശേഷം ഇരുവരും ഒരുവേദിയില്‍ ഒന്നിക്കുന്നത് ആദ്യമാണ്. ഇതെല്ലാം അദ്ദേഹം കോണ്‍ഗ്രസുമായി അടുക്കുന്നു എന്ന സൂചനയായി വിലയിരുത്തപ്പെടുന്നു.

6

കോണ്‍ഗ്രസ് വിട്ടുപോയിട്ട് വര്‍ഷം 20 കഴിഞ്ഞെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചെറിയാന്‍ ഫിലിപ്പിന് അടുത്ത ബന്ധമുണ്ട്. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലെത്തുന്നതോടെ പുതിയ പ്രചാരണത്തിന് കോണ്‍ഗ്രസ് നേതൃത്വം തുടക്കമിടുമെന്നാണ് വിവരം. കോണ്‍ഗ്രസ് വിട്ടുപോകുന്നവരെ സിപിഎം ആദ്യം പരിഗണിക്കുമെങ്കിലും പിന്നീട് അകറ്റുമെന്ന പ്രചാരണം ശക്തിപ്പെടുത്താനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

ഉല്‍സവപ്പറമ്പില്‍ വെളിച്ചപ്പാടായി മീര ജാസ്മിന്‍; ലോഹിതദാസിന്റെ നടക്കാതെ പോയ സ്വപ്നം

7

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലെത്തുന്നതോടെ ഒട്ടേറെ രാഷ്ട്രീയ രഹസ്യങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍. വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല എന്ന ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണവും ഖാദി ബോര്‍ഡ് പദവി നിരസിക്കലും ദുരന്ത നിവാരണത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതുമെല്ലാം വ്യക്തമായ സൂചനയാണ് എന്നും കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നു.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Cherian Philip Likely to Join Congress Soon; Khadi Board Cancelled His Appointment As Vice Chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X