കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുമോ? സിപിഎം വിടുമെന്ന് സൂചന, 'നാളെ എന്തും സംഭവിക്കാം'

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിന് പിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പ് സിപിഎം വിടുമെന്ന അഭ്യൂഹം പരന്നത്. കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് തിരിച്ചെത്തിയാല്‍ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം മുഖപ്രസംഗം എഴുതിയതോടെ വിഷയം ചര്‍ച്ചയായി. പിന്നീട് നിലപാട് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ വിശദമായ കുറിപ്പെഴുതി. ഇപ്പോഴിതാ മറ്റൊരു കുറിപ്പ്. പുതിയ കുറിപ്പ് രാഷ്ട്രീയ ചുവടുമാറ്റത്തിന്റെ സൂചനയാണോ എന്നാണ് ഉയരുന്ന ചോദ്യം. കോവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല, വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല എന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ കുറിപ്പ്.

c

സിപിഎമ്മിന് ലഭിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഒന്നിലേക്ക് ചെറിയാന്‍ ഫിലിപ്പിനെ പരിഗണിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതുണ്ടായില്ല. തുടര്‍ന്നാണ് അദ്ദേഹം സിപിഎം വിടുമെന്ന് പ്രചാരണം വന്നത്. തിരിച്ചെത്തിയാല്‍ സ്വീകരിക്കുമെന്ന് സൂചിപ്പിച്ച് വീക്ഷണം ചര്‍ച്ചകള്‍ക്ക് ആവേശം പകര്‍ന്നു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആഗ്രഹിച്ച തിരുവനന്തപുരം വെസ്റ്റ് സീറ്റ് കിട്ടാത്തതിന്റെ പേരിലാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടതും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മല്‍സരിച്ചതും. ഉമ്മന്‍ ചാണ്ടിക്കും എകെ ആന്റണിക്കുമെതിരെ ചെറിയാന്‍ ഫിലിപ്പ് ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ സാമാന്യ മര്യാദ പോലും മറന്നുകൊണ്ടാണെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

സ്റ്റാര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിന് പ്രതീക്ഷയില്ല; 7 ഇടങ്ങളില്‍ വിജയം... സിപിഎമ്മിന്റെ പ്രചാരണം ഗംഭീരംസ്റ്റാര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിന് പ്രതീക്ഷയില്ല; 7 ഇടങ്ങളില്‍ വിജയം... സിപിഎമ്മിന്റെ പ്രചാരണം ഗംഭീരം

കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം

എകെ ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കെതിരെ പലപ്പോഴും സമനില തെറ്റി സംസാരിച്ചുവെന്നും അത് തെറ്റായി എന്ന് പിന്നീട് തോന്നിയെന്നും ഇക്കാര്യം ഇരുവരെയും നേരില്‍ അറിയിച്ചുവെന്നും ചെറിയാന്‍ ഫിലിപ്പ് മറ്റൊരു ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചിരുന്നു. 20 വര്‍ഷം രാഷ്ട്രീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല എന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് ചുവടുമാറുമെന്ന സൂചനയായി വിലയിരുത്തുന്നു. വരും ദിവസങ്ങളില്‍ ചെറിയാന്‍ ഫിലിപ്പ് എങ്ങോട്ട് എന്ന ചര്‍ച്ച കൂടുതല്‍ സജീവമായേക്കും.

നടി കൈനാത്ത് അറോറയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍

Recommended Video

cmsvideo
Congress leader AP Usman's fb post on Pinarayi Vijayan tested Covid 19 positive | Oneindia Malayalam

English summary
Cherian Philip new facebook post indicates his political change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X