കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റില്‍ പിണറായി സ്ത്രീ വിരുദ്ധത കണ്ടില്ല, പക്ഷേ വൃന്ദ കാരാട്ട് കണ്ടു

Google Oneindia Malayalam News

തിരുവനന്തപുരം/ദില്ലി: മുന്‍ കോണ്‍ഗ്രസ്സുകാരനും ഇപ്പോള്‍ സിപിഎം സഹയാത്രികനും ആയ ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദം അവസാനിയ്ക്കുന്നില്ല. ഉടുപ്പഴിയ്ക്കല്‍ സമരം രഹസ്യമായി ചെയ്ത വനിതകള്‍ക്കെല്ലാം കോണ്‍ഗ്രസ്സില്‍ സീറ്റ് ലഭിച്ചിട്ടുണ്ടെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ എഴുതിയത്.

സിപിഎം സഹയാത്രികനാണെങ്കിലും ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റിലെ സ്ത്രീവിരുദ്ധ ഉയര്‍ത്തിക്കാണിയ്ക്കുന്നവരില്‍ സിപിഎമ്മുകാരും കുറവല്ല. രൂക്ഷമായ ഭാഷയിലാണ് വിഎസ് അച്യുതാനന്ദന്‍ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചെറിയാന്‍ ഫിലിപ്പിനെ പിന്തുണച്ചു.

ഒടുവില്‍ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ചെറിയാന്‍ ഫിലിപ്പിനെ പിന്തുണച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ്. എന്നാല്‍ മറ്റൊരു പോളിറ്റ് ബ്യൂറോ അംഗമായ വൃന്ദ്ര കാരാട്ടിന് പിണറായിയുടെ അഭിപ്രായമല്ല ഉള്ളത്.

സ്ത്രീ വിരുദ്ധമല്ല?

സ്ത്രീ വിരുദ്ധമല്ല?

ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ താന്‍ സ്ത്രീ വിരുദ്ധത കണ്ടില്ലെന്നാണ് പിണറായി വിജയന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് സംസ്‌കാരത്തെ കുറിച്ചാണ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത്.

മുമ്പും പറഞ്ഞിട്ടുണ്ട്

മുമ്പും പറഞ്ഞിട്ടുണ്ട്

ചെറിയാന്‍ ഫിലിപ്പ് മാത്രമല്ല പല കോണ്‍ഗ്രസ്സുകാരും ഇക്കാര്യം മുമ്പ് പറഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പിണറായി വിജയന്‍ പറയുന്നു.

വൃന്ദ കാരാട്ട്

വൃന്ദ കാരാട്ട്

പൊതുരംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന സ്ത്രീകളെ കുറിച്ച് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞ അഭിപ്രായം തീരെ മോശമായിപ്പോയി എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ വൃന്ദ കാരാട്ട് പ്രതികരിച്ചത്.

 ടിഎന്‍ സീമ

ടിഎന്‍ സീമ

സിപിഎം-ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാവ് പ്രൊഫ ടിഎന്‍ സീമയും ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റിനെതിരെ രംഗത്ത് വന്നിരുന്നു. ജനാധിപത്യ മഹിള അസോസിയേഷന്‍ അപലപിയ്ക്കുകയും ചെയ്തു.

സംസ്‌കാര ശൂന്യമെന്ന് വിഎസ്

സംസ്‌കാര ശൂന്യമെന്ന് വിഎസ്

ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ സംസ്‌കാര ശൂന്യം എന്നാണ് വിഎസ് വിശേഷിപ്പിച്ചത്. ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശത്തെ അര്‍ഹിയ്ക്കുന്ന അവജ്ഞയോടെ തള്ളുന്നു എന്നും വിഎസ് പറഞ്ഞു.

കോടിയേരിയ്ക്ക് പ്രശ്‌നമില്ല

കോടിയേരിയ്ക്ക് പ്രശ്‌നമില്ല

ചെറിയാന്‍ ഫിലിപ്പ് പറഞ്ഞതില്‍ കോടിയേരി ബാലകൃഷ്ണനും പ്രശ്‌നങ്ങളൊന്നും കണ്ടില്ല. അത് കോണ്‍ഗ്രസ്സിനെതിരെ ഒരു ആയുധമാക്കാനാണ് കോടിയേരി ശ്രമിച്ചത്.

ഇടത് ലോകം

ഇടത് ലോകം

സോഷ്യല്‍ മീഡിയയിലെ ഇടതുപക്ഷക്കാരും സ്വതന്ത്ര ചിന്തകരും എല്ലാം ചെറിയാന്‍ ഫിലിപ്പിനെ പൂര്‍ണമായും തള്ളിപ്പറഞ്ഞു. രൂക്ഷമായ വിമര്‍ശനങ്ങളാണ് ഫേസ്ബുക്കില്‍ ഉയരുന്നത്.

കോണ്‍ഗ്രസ്സിന് പേടിയോ?

കോണ്‍ഗ്രസ്സിന് പേടിയോ?

പോസ്റ്റ് വന്ന ഉടന്‍ വാളെടുത്തിറങ്ങിയ കോണ്‍ഗ്രസ് നേതാക്കളൊന്നും തന്നെ പിന്നീട് കാര്യമായ പ്രതികരണങ്ങള്‍ നടത്തിയില്ല. ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത് സത്യമാണെന്നതിന്റെ തെളിവാണിതെന്ന് ചിലര്‍ വാദിയ്ക്കുന്നുണ്ട്.

ഇതാണ് ആ പോസ്റ്റ്

ഇതായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ വിവാദ പോസ്റ്റ്.

English summary
Cherian Philip's Facebook post Controversy: Difference in CPM leaders. Pinarayi Vijayan and Kodiyeri Balakrishnan supported Cheriyan Philip.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X