Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെറിയാന്‍ ഫിലിപ്പിനെ കൊള്ളണോ തള്ളണോ: സിപിഎം രണ്ട് തട്ടില്‍!

ഇടത് നേതാവും മുന്‍ കെ ടി ഡി സി ചെയര്‍മാനുമായ ചെറിയാന്‍ ഫിലിപ്പിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം കൊള്ളണോ തള്ളണോ എന്നറിയാതെ സി പി എം കുഴങ്ങുന്നു. ഉടുപ്പഴിക്കല്‍ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട് എന്നായിരുന്നു ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ എഴുതിയത്. ഇതിനെ ന്യായീകരിക്കാന്‍ വേണ്ടി പിന്നെയും കുറെ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.

ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത് സംസ്‌കാര ശൂന്യമാണ് എന്ന് പറഞ്ഞ് വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. വി എസ് എതിര്‍ത്ത് പറഞ്ഞത് കൊണ്ടാണോ എന്നറിയില്ല, ചെറിയാന്‍ ഫിലിപ്പിന് പിന്തുണ കൊടുക്കാനാണ് പിണറായി വിജയന്‍ തയ്യാറായത്. ബൃന്ദ കാരാട്ട്, തോമസ് ഐസക്, ടി എന്‍ സീമ, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഓരോ നിലപാടുകളാണ് കാണൂ...

ആദ്യം പ്രതികരിച്ചത് ടി എന്‍ സീമ

ആദ്യം പ്രതികരിച്ചത് ടി എന്‍ സീമ

ചെറിയാന്‍ ഫിലിപ്പിന്റെ സ്ത്രീ വിരുദ്ധ ഫേസ്ബുക്ക് പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ആദ്യം രംഗത്ത് വന്നത് ടി എന്‍ സീമ എം പിയാണ്. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ത്രീകളേയും അടച്ചാക്ഷേപിക്കുന്ന തരത്തിലാണ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവനയെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അവര്‍ തുറന്നടിച്ചു.

തോമസ് ഐസക്കും എതിര്‍ത്ത് തന്നെ

തോമസ് ഐസക്കും എതിര്‍ത്ത് തന്നെ

അവഹേളനപരമായ പ്രസ്താവനയാണ് ചെറിയാന്‍ ഫിലിപ്പിന്റെത്. ഏതാണ്ട് അറുപതു ശതമാനത്തോളം സ്ത്രീകള്‍ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ അധികാരത്തിലേയ്ക്ക് കടന്നു വരികയാണ്. അവരുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് പരാമര്‍ശങ്ങള്‍. അദ്ദേഹം എന്തുദ്ദേശിച്ചു എന്നൊന്നും പ്രസക്തമല്ല - ഡോ. തോമസ് ഐസക് പറഞ്ഞു.

പിണറായി വിജയന് പ്രശ്‌നമില്ല

പിണറായി വിജയന് പ്രശ്‌നമില്ല

സി പി എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന് പക്ഷേ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞതില്‍ തെറ്റൊന്നും കാണാന്‍ പറ്റിയില്ല. ഇതേ കാര്യം കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട് എന്ന് കൂടി പറഞ്ഞാണ് പിണറായി വിജയന്‍ ചെറിയാന്‍ ഫിലിപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

വി എസിന് പിടിച്ചിട്ടില്ല

വി എസിന് പിടിച്ചിട്ടില്ല

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ചെറിയാന്‍ ഫിലിപ്പിനെതിരെയാണ് സംസാരിച്ചത്. ഈ രാമര്‍ശം അത് പറഞ്ഞവരുടെ സംസ്‌ക്കാരമാണ്. സംസ്‌ക്കാരമുള്ള ആര്‍ക്കും ഇത്തരത്തില്‍ പറയാനാകില്ല. അര്‍ഹിക്കുന്ന അവജ്ഞയോടെ ഇത് തള്ളിക്കളയുന്നുവെന്നും വി എസ് തുറന്നടിച്ചു.

മോശമായിപ്പോയെന്ന് വൃന്ദ കാരാട്ട്

മോശമായിപ്പോയെന്ന് വൃന്ദ കാരാട്ട്

ചെറിയാന്‍ ഫിലിപ്പ് പറഞ്ഞ അഭിപ്രായം തീരെ മോശമായിപ്പോയി എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ വൃന്ദ കാരാട്ട് പ്രതികരിച്ചത്.

അങ്ങും ഇങ്ങും തൊടാതെ കോടിയേരി

അങ്ങും ഇങ്ങും തൊടാതെ കോടിയേരി

ചെറിയാന്‍ ഫിലിപ്പ് സ്ത്രീവിരുദ്ധനാണ് എന്ന് തോന്നുന്നില്ല എന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. പോസ്റ്റ് കണ്ടില്ലെങ്കിലും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞ കാര്യം കള്ളമാകാനില്ല എന്ന് പറയാന്‍ കോടിയേരി ബാലകൃഷ്ണന് സംശയം ഒന്നുമില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+