'കോണ്‍ഗ്രസിന് ജലദോഷം ആണെങ്കില്‍ സിപിഎമ്മിന് മാരകമായ രക്താര്‍ബുദം', ആഞ്ഞടിച്ച് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ഇടത് സഹയാത്ര വിട്ട് കോണ്‍ഗ്രസില്‍ എത്തിയ ചെറിയാന് ഫിലിപ്പ്. തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ എത്തി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതിന് ശേഷമാണ് ചെറിയാന് ഫിലിപ്പ് സിപിഎമ്മിനെതിരെ ആഞ്ഞടിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരഞ്ഞ് കൊണ്ട് ഇറങ്ങിപ്പോയ താന്‍ ഇന്ന് പൊട്ടിച്ചിരിച്ച് സന്തോഷത്തോടെയാണ് കോണ്‍ഗ്രസ് എന്ന തന്റെ തറവാട്ടിലേക്ക് തിരികെ എത്തിയിരിക്കുന്നതെന്ന് ചെറിയാന് ഫിലിപ്പ് പറഞ്ഞു.
താന്‍ മാര്‍ക്സിസത്തെ കുറിച്ച് പഠിക്കുകയായിരുന്നു 21 വര്ഷമായിട്ടെന്നും എന്നാല്‍ ഇതുവരെ മനസ്സിലായിട്ടില്ലെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു. സിപിഎമ്മിലെ സൈദ്ധാന്തികര്‍ക്കും അതറിയില്ല. അവര്‍ക്ക് ഒരു ലക്ഷ്യമേ ഉളളൂ, ഏത് ചെകുത്താനെ കൂട്ട് പിടിച്ചിട്ടായാലും അധികാരത്തില്‍ വരിക എന്നതാണ് അതെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു. കോണ്‍ഗ്രസിന് ജലദോഷം ആണെങ്കില്‍ സിപിഎമ്മിന് മാരകമായ രക്താര്‍ബുദം ആണ് പിടിപെട്ടിരിക്കുന്നത് എന്നും ചെറിയാന് ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.
എന്തൊരു സുന്ദരി! പ്രിയ താരം ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

പാലില്‍ വെള്ളം ചേര്‍ത്ത് പാല് ഇല്ലാതാകുന്നത് പോലെ മാര്‍ക്സിസത്തില്‍ വെള്ളം ചേര്‍ത്ത് മാര്‍ക്സിസം ഇല്ലാതായിരിക്കുകയാണ്. തന്റെ അവശേഷിക്കുന്ന ജീവിതം കോണ്‍ഗ്രസിന് വേണ്ടി സമര്‍പ്പിക്കാന്‍ താന്‍ തയ്യാറാണ്. അതിന് തനിക്ക് പദവികള്‍ വേണ്ടെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു. മാനസികമായ അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞാണ് താന്‍ കോണ്‍ഗ്രസിലേക്ക് എത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ സഹയാത്രികന് ആയിരുന്നുവെങ്കിലും അവിടെ തനിക്ക് സ്വാതന്ത്ര്യമില്ലായിരുന്നു. പല കാര്യങ്ങളും തനിക്ക് അറിയാമെങ്കിലും വാ മൂടിക്കെട്ടിയ അവസ്ഥയില്‍ ആയിരുന്നു താനെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു.
സിപിഎം തന്നെ പട്ടിണിക്കിട്ടില്ല. പക്ഷേ താന്‍ രാഷ്ട്രീയജീവി അല്ലാതെ ഒരു ഉദ്യോഗസ്ഥനായി തരം താഴ്ത്തുന്ന അവസ്ഥയായിരുന്നു. സിപിഎം ഒരു അടവ് നയ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസുമായി സഖ്യം വേണോ എന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. കേരളത്തില്‍ ഒഴികെ വേറെ എവിടെയും കോണ്‍ഗ്രസിന്റെ സഹായമില്ലാതെ സിപിഎമ്മിന് നിലനില്‍പ്പില്ല. അവര്‍ക്ക് അതുകൊണ്ട് തന്നെ താന്‍ തന്റെ മാതൃസംഘടനയിലേക്ക് തിരികെ പോകുന്നതിനെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും ചെറിയാന് ഫിലിപ്പ് പ്രതികരിച്ചു. കോണ്‍ഗ്രസ് തകര്‍ന്നത് എവിടെയാണ്. കോണ്‍ഗ്രസ് ഇന്ത്യയൊട്ടാകെ വേരോട്ടമുളള പ്രസ്ഥാനമാണ്. കോണ്‍ഗ്രസിന്റെ ജനിതക വിത്തുകള്‍ കാലത്തെ അതിജീവിക്കുന്നതാണ് എന്നും കോണ്‍ഗ്രസ് ഒരിക്കലും തകരില്ല എന്നും ചെറിയാന് ഫിലിപ്പ് ചൂണ്ടിക്കാട്ടി.
Recommended Video
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications