പുതിയ നീക്കവുമായി ചെറിയാൻ ഫിലിപ്പ്, ഇനി നയം സ്വതന്ത്രം, രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ഠിതം
തിരുവനന്തപുരം: ഇടത് സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പും ഇടത് മുന്നണിയും തമ്മിലുളള ഭിന്നത രൂക്ഷമാവുന്നു. ചെറിയാന്‍ ഫിലിപ്പ് ഇടതില്‍ നിന്നും അകന്ന് കോണ്‍ഗ്രസിലേക്ക് വീണ്ടും അടുക്കുന്നതിന്റെ സൂചനകള്‍ ശക്തമാവുന്നതിനിടെ പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങുകയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.
ഈ ചാനലില്‍ തന്റെ നയം തികച്ചും സ്വതന്ത്രമായിരിക്കുമെന്നും രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ഠിതമായിരിക്കും എന്ന് ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കുന്നു. ഇടതുപക്ഷത്ത് നിന്നും അകലുന്നു എന്നതിന്റെ വ്യക്തമായ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി ചെറിയാന്‍ ഫിലിപ്പിനെ നിയമിച്ചത് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ചെറിയാന്‍ ഫിലിപ്പ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പിന്നാലെ ആയിരുന്നു ഇത്. ചെറിയാന്‍ ഫിലിപ്പിന്റെ ഇപ്പോഴത്തെ നിലപാടിനുളള കാരണം അറിയില്ലെന്നും താന്‍ ആരുടേയും രക്ഷകര്‍ത്താവല്ലെന്നുമാണ് വിവാദത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.

ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ്: ''ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനൽ ജനുവരി 1 ന് ആരംഭിക്കും. ചാനൽ നയം തികച്ചും സ്വതന്ത്രം. രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടും. അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും.
ഇത് മീനൂട്ടിയുടെ മാമാട്ടിക്കുട്ടിയമ്മ, അനിയത്തിക്കുട്ടിയുടെ പിറന്നാൾ ചിത്രവുമായി മീനാക്ഷി ദിലീപ്
കോവിഡ് അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കേരളത്തിനായി യത്നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്കാരത്തിനായി ശബ്ദിക്കും. കാർഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര''.
ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ
Recommended Video
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം പ്രതീക്ഷിച്ചത് പോലെ പരിഗണിക്കപ്പെട്ടില്ല എന്നതാണ് ചെറിയാൻ ഫിലിപ്പിനെ ചൊടിപ്പിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ശോഭനാ ജോർജ് ഒഴിഞ്ഞ ഇടത്തേക്കാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഇടതുമുന്നണി ചെറിയാൻ ഫിലിപ്പിന് നൽകിയത്. എന്നാൽ അത് നിരസിച്ച് ചെറിയാൻ ഫിലിപ്പ് അതൃപ്തി വ്യക്തമാക്കിയിരുന്നു. 20 വർഷങ്ങൾക്ക് ശേഷം ചെറിയാൻ ഫിലിപ്പ് തിരിച്ച് കോൺഗ്രസിലേക്ക് പോകുമോ എന്നുളള ചോദ്യമാണിപ്പോൾ ഉയരുന്നത്.












Click it and Unblock the Notifications