Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ ; തറവാട്ടിലേക്ക് മടങ്ങുന്നുവെന്ന്..ഇടതുപക്ഷത്തിൽ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു

തിരുവനന്തപുരം; ഏറെ ദിവസം നീണ്ട് നിന്ന അഭ്യൂഹങ്ങൾക്കൊടുവിൽ ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയെത്തി. മുതിർന്ന നേതാവ് എകെ ആന്റണിയെ സന്ദർശിച്ചതിന് പിന്നാലെയാണ് തന്റെ കോൺഗ്രസ് പ്രവേശനം ചെറിയാൻ പ്രഖ്യാപിച്ചത്. 20 വർഷത്തെ ഇടവേളയക്ക് ശേഷം ഞാൻ എന്റെ തറവാട്ടിലേക്ക് മടങ്ങുകയാണ്. ഇന്ത്യൻ ദേശീയ നിലനിർത്തുന്നത് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ആണ്. ഇന്ത്യൻ ദേശീയത വർഗീയതായി രൂപാന്തരപെടുകയും വർഗീയതയും ഏകാധിപത്യവും കൊടികുത്തി വാഴുകയും ചെയ്യുന്ന ഇന്ത്യയുടെ സാഹചര്യത്തിൽ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഒരു ജനാധിപത്യ ബധൽ രൂപപ്പെടേണ്ടതുണ്ട്. അതിന് നേതൃത്വം നൽകാൻ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂ, വാർത്താസമ്മേളനത്തിൽ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

1

ഇന്ത്യ ജീവിക്കണമെങ്കിൽ കോൺഗ്രസ് ജീവിച്ചേ മതിയാകൂ. അതിനാൽ രാജ്യസ്നേഹമുള്ള വ്യക്തിയെന്ന നിലയിലാണ് ജീവിതത്തിന്റെ സായാഹ്നത്തിൽ കോൺഗ്രസിന വീണ്ടും കെട്ടിപ്പടുക്കാനുള്ള ചരിത്രപരമായ ദൗത്യത്തിൽ ഞാനും പങ്കാളിയാകുന്നത്. 12 വയസ് മുതൽ 47 വരെ താൻ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൽ പ്രവർത്തിച്ച വ്യക്തിയാണ്. എന്റെ യൗവന ഊർജം മുഴുവൻ കോൺഗ്രസിന് വേണ്ടി ചൊരിഞ്ഞതാണ്. എന്റെ അധ്വാനത്തിൻറെ മൂലധനം കോൺഗ്രസിലാണ്. അതുകൊണ്ട് തന്നെ ഒരു തിരിച്ച് പോക്കിന് എനിക്ക് തടസങ്ങളൊന്നുമില്ല. കാരണം എന്റെ അധ്വാനം അവിടെ ഉണ്ട്, ചെറിയാൻ വ്യക്തമാക്കി. .

2

എന്തുകൊണ്ട് കോൺഗ്രസ് വിട്ടുവെന്നും ചെറിയാൻ വിശദമാക്കി. ഞാൻ കോൺഗ്രസ് പോരാളിയായിരുന്നു.ഞാൻ യൂത്ത് കോൺഗ്രസിലായിരുന്നപ്പോൾ കേരളത്തിലെ കോൺഗ്രസിൽ അധികാര കുത്തക രൂപപ്പെട്ടുവന്നു. സ്ഥിരമായി സംഘടന പദവിയിലും പാർലമെന്ററി പദവിയിലുമെല്ലാം ചിലർ കടിച്ച് തൂങ്ങി.2001 ൽ 10 വർഷം അധികാരത്തിലിരുന്നവരെ വീണ്ടും എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ നേതൃത്വം ആ ആവശ്യം തള്ളി.ഇതിൽ ക്ഷുഭിതനായാണ് താൻ പാർട്ടി വിട്ടത്. തന്നെ ആരും കോൺഗ്രസിൽ നിന്നും പുറത്താക്കുകയായിരുന്നില്ല.

3

20 വർഷമായി ഞാൻ ഇടതു സഹയാത്രികനാണ്. എന്നാൽ ഇപ്പോൾ കോൺഗ്രസിൽ തന്റെ ആവശ്യം നടപ്പാക്കപ്പെട്ടിരിക്കുന്നു. അധികാര കുത്തക അവസാനിച്ചിരിക്കുന്നു. പാർലമെന്റ് രംഗത്തും സംഘടന രംഘത്തും സ്ഥിരം നേതാക്കൾ മാറി പുതിയ നേതാക്കൾ വരുന്നു. പണ്ട് ഞാൻ പറഞ്ഞത് നടപ്പാക്കിയിരുന്നുവെങ്കിൽ കോൺഗ്രസിന് ഇപ്പോൾ ഇത് നേരിടേണ്ടി വരുമായിരുന്നില്ല. ഞാൻ അന്ന് പറഞ്ഞ കാര്യങ്ങൾ കോൺഗ്രസ് ഉൾക്കൊണ്ടുവെന്നതിനാൽ എനിക്ക് കോൺഗ്രസിലേക്ക് തിരിച്ച് പോക്കിനുള്ള അന്തരീക്ഷം ഉണ്ടാക്കിയിരിക്കുകയാണ്, ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

3

ഇടതുപക്ഷം തന്‍റെ രാഷ്ട്രീയ പ്രസക്തി ഇല്ലാതാക്കിയെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. കോണ്‍ഗ്രസ്സിനകത്ത് നില്‍ക്കുമ്പോള്‍ സ്വതന്ത്ര അഭിപ്രായത്തിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു.അതുകൊണ്ടാണ് എന്റെ മൗലിക രചനകൾ നിലനിൽക്കുന്നത്. കോൺഗ്രസിലെ തർക്കങ്ങൾ എഴുന്നതിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലായിരുന്നു. എന്നാൽ ഇടതുപക്ഷത്തെത്തിയപ്പോൾ അവിടുത്തെ വിഭാഗീയത താൻ എഴുതുകയായിരുന്നുവെങ്കിൽ എനിക്ക് ഒരിക്കലും എകെജി സെന്ററിൽ തുടരാൻ കഴിയുമായിരുന്നില്ല. എന്നെ ശത്രുവായി പ്രഖ്യാപിച്ചേനേ. അതുകൊണ്ടാണ് ഇടതുപക്ഷത്ത് നിന്ന് കൊണ്ട് ചരിത്ര രചനയ്ക്ക് താൻ മുതിരാതിരുന്നത്. എന്നാൽ എന്റെ മൗലിക രചനകൾ ഉണ്ടാകണമെന്ന് എനിക്ക് ഇപ്പോൾ ആഗ്രഹമുണ്ട്. ഇപ്പോഴെങ്കിലും താൻ അത് ചെയ്തില്ലേങ്കിൽ അത് കാലത്തോട് ചെയ്യുന്ന നീതി കേടാകും. അതുകൊണ്ടാണ് ഇടതുപക്ഷ സഹയാത്രികനെന്ന ബന്ധം അവസാനിപ്പിച്ചത്.

5

20 വർഷമായി ഞാനൊരു ഇടതുപക്ഷ സഹയാത്രികനാണ്. പാർട്ടിയിൽ അംഗത്വം എടുത്തിരുന്നില്ലേങ്കിലും പാർട്ടിയിലെ ഒരു വക്താവിനെ പോലെയാണ് ഞാൻ ഇടപെട്ടിരുന്നത്. സിപിഎമ്മില്‍ മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയാകേണ്ടി വന്നിട്ടുണ്ട്. സിപിഎം ഏൽപ്പിച്ച രാഷ്ട്രീയ ചുമതലകൾ സത്യസന്ധമായി നിർവഹിച്ചിട്ടുണ്ട്. എന്റെ വായിൽ നിന്നും സിപിഎം നേതാക്കൾക്കെതിരെ ഒരു വാക്ക് പോലും ഞാൻ ഉരിയാടിയിട്ടില്ല.എകെജി സെന്ററിലെ രഹസ്യങ്ങൾ ഒന്നും തന്നെ ഞാൻ പുറത്തുപറഞ്ഞിട്ടില്ല. പറയുകയും ഇല്ല.

6

രാഷ്ട്രീയ സത്യസന്ധതയും അന്തസും പുലർത്തിക്കൊണ്ടാണ് താൻ ഇടതുപക്ഷത്ത് തുടർന്നത്. ഇടതുപക്ഷത്ത് നിന്ന് അധികാര സ്ഥാനങ്ങൾ ലഭിച്ചിരുന്നു. അധികാര സ്ഥാനം ലക്ഷ്യമാക്കിയല്ല കോണ്‍ഗ്രസ്സില്‍ പോകുന്നത്. രാഷ്ട്രീയ വ്യക്തിത്വത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ്സില്‍ പോകുന്നത്. നേരത്തേ കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ ഞാനൊരു രാഷ്ട്രീയ ജീവിയായിരുന്നു.എന്നാൽ സിപിഎമ്മിലെത്തിയപ്പോൾ എന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു. രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ നിന്നും ഞാൻ പിന്നോട്ട് പോയി. എനിക്ക് രാഷ്ട്രീയ ജീവിയാകണം. അങ്ങനെ ആകണമെങ്കിൽ ഇടതുപക്ഷ സഹവാസം ശരിയല്ലെന്ന തിരിച്ചറിവാണ് ഇപ്പോൾ അവരുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള തിരുമാനത്തിന് പിന്നിൽ.

7

കോൺഗ്രസിൽ ഒരു രാഷ്ട്രീയ വ്യക്തിത്വമായി തിരിച്ച് പോകാൻ തനിക്ക് സാധിക്കുമെന്ന് പ്രതീക്ഷയുണ്ട്. എന്റെ സൗഹൃദങ്ങൾ മുഴുവൻ കോൺഗ്രസിലാണ്. അവർ പലപ്പോഴും തന്നോട് കോൺഗ്രസിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിന് അപ്പുറത്ത് എന്റെ വിപുലമായ ശക്തിയും സൗഹൃദങ്ങളും കോൺഗ്രസിലാണ്. ആ സൗഹൃദങ്ങൾ ജീവിതത്തിന്റെ സായാഹ്നത്തിൽ പുലർത്തിയേ മതിയാകൂ. ഒരുവീട്ടില്‍ ഒരു ചെടിവളരും, എന്നാല്‍ അതിനെ മറ്റൊരു കാലാവസ്ഥയില്‍ മറ്റൊരു വീട്ടില്‍ കൊണ്ടുവെച്ചാല്‍ അത് വളരില്ല. മുരടിച്ച് പോകും. കാരണം വേരുകള്‍ അപ്പുറത്താണ്.ഞാൻ തിരിച്ചറിഞ്ഞു. എന്റെ വേരുകൾ കോൺഗ്രസിലാണ്. എനിക്ക് മറ്റൊരിടത്തും വളരാൻ സാധിക്കില്ല. അത് ഞാൻ തിരിച്ചറിഞ്ഞു.
അഭയ കേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിലും നല്ലത് സ്വന്തം മണ്ണിൽ സ്വന്തം തറവാട്ടില്‍ കിടന്ന് മരിക്കുന്നതാണ്, ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Recommended Video

cmsvideo
    കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam
    8

    അതേസമയം ചെറിയാന്റെ വരവിനെ കോൺഗ്രസ് നേതാക്കൾ സ്വാഗതം ചെയ്തു.കാലം ആവശ്യപ്പെടുന്ന തീരുമാനമാണ് ചെറിയാൻ ഫിലിപിന്റേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.. കോൺഗ്രസ് തറവാട്ടിലേക്ക് സ്വാഗതം. അദ്ദേഹത്തെ ഞങ്ങൾ ഹൃദയത്തോട് ചേർത്ത് നിർത്തും. സി.പി.എമ്മുമായി സഹകരിക്കുമ്പോഴും ചെറിയാൻ ഫിലിപ്പിന്റെ മനസ് കോൺഗ്രസിനൊപ്പമായിരുന്നു. കാരണം കോൺഗ്രസ് ചെറിയാന് ജീവനായിരുന്നു, സതീശൻ പറഞ്ഞു.

    പുതിയ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് ഗോപിക; പൊളി ലുക്കിലാണെന്ന് ആരാധകര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+