കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിലേക്ക് പോകാൻ തിരുമാനിച്ചിട്ടില്ല; സിപിഎമ്മിനും ചർച്ച നടത്താമെന്ന് ചെറിയാൻ ഫിലിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം; താൻ കോൺഗ്രസിലേക്ക് പോകാൻ തിരുമാനിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ഇടത് സഹയാത്രികനായ ചെറിയാൻ ഫിലിപ്പ്. കോണ്‍ഗ്രസില്‍ നിന്ന് അകലാന്‍ കാരണം ഉമ്മന്‍ചാണ്ടിയുമായുണ്ടായിരുന്ന വ്യക്തിപരമായ വിഷയങ്ങളായിരുന്നു. അത് കഴിഞ്ഞ ദിവസം പരിഹരിച്ചു. ഇപ്പോഴും കോണ്‍ഗ്രസിലേക്കോ സിപിഎമ്മിലേക്കോ പോകാൻ താൻ തിരുമാനിച്ചിട്ടില്ല, മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

cheriyanphilip

ഇടത് സഹയാത്ര മതിയാക്കിയെന്ന് താൻ എവിടേയും പറഞ്ഞിട്ടില്ല. അത് മതിയാക്കണോ വേണ്ടയോ എന്ന് തിരുമാനിക്കേണ്ടത് താനും സിപിഎമ്മുമാണ്. ഇപ്പോഴും താൻ ഇടത് സഹയാത്രികൻ തന്നെയാണ്. അതേസമയം തന്നെ ഇതുവരെ കോൺഗ്രസ് പുറത്താക്കിയിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. അതുകൊമ്ട് തന്നെ താൻ സിപിഎമ്മിൽ ചേർന്നിട്ടുമില്ല. 20 വര്‍ഷമായി ഞാന്‍ കോണ്‍ഗ്രസുമല്ല സിപിഎമ്മുമല്ല. ഇപ്പോള്‍ ഒന്നിലേക്ക് പോകാനും ആഗ്രഹിക്കുന്നില്ലെന്നും ചെറിയാൻ ഫിലപ്പ് അഭിമുഖത്തിൽ വ്യക്തമാക്കി.

ഇപ്പോൾ ഞാൻ ഒരു ചരിത്ര രചനയിലാണ്. അതിന് പൂർത്തിയാക്കാൻ രണ്ട് വർഷമെങ്കിലും വേണ്ടി വരും. പുസ്തക രചനയ്ക്ക് വേണ്ടിയാണ് ഖാദി ബോർഡ് സ്ഥാനം താൻ രാജിവെച്ചത്. കോൺഗ്രസ് നേതാക്കളുമായി ഞാൻ യാതൊരു തരത്തിലുള്ള ചർച്ചയും നടത്തിയിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഇപ്പോള്‍ എന്നെ കാണണമെന്ന് പറഞ്ഞ് പിണറായി വിജയനോ, എ.കെ. ആന്റണിയോ, കോടിയേരിയോ ഒക്കെ വിളിച്ചാല്‍ ഞാന്‍ കാണാന്‍ പോകും. അവരൊക്കെ ഉയര്‍ന്ന നേതാക്കളാണ്. അതിനൊന്നും പക്ഷേ രാഷ്ട്രീയ മാനം നൽകേണ്ടതില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

കോൺഗ്രസിലേക്ക് പോകുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണ്. കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടിയുമായുള്ള പ്രശ്നങ്ങൾ സംസാരിച്ച് പരിഹരുച്ചപ്പോഴും അദ്ദേഹം എന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചില്ല. കോൺഗ്രസിലേക്ക് തന്നെ ക്ഷണിക്കണോയെന്ന് അവർ കൂട്ടായി തിരുമാനിക്കുകയാണ് വേണ്ടത്. അത്തരമൊരു തിരുമാനം കൈക്കൊണ്ടാൽ തന്നെ അവർ എന്നോട് സംസാരിക്കണം. ഞാനാണ് അതിൽ തിരുമാനം പറയേണ്ടത്. അവർ ക്ഷണിച്ചാൽ അപ്പോൾ ഞാൻ ആലോചിക്കാം. ഇടതുപക്ഷത്ത് നിന്ന് ക്ഷണം വന്നാലും താൻ പരിഗണിക്കുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

'പണത്തിനോട് ഇത്ര ആർത്തിയാണേൽ വേറെ പണി നോക്ക്'; ആന്റണി പെരുമ്പാവൂരിന് പൊങ്കാല'പണത്തിനോട് ഇത്ര ആർത്തിയാണേൽ വേറെ പണി നോക്ക്'; ആന്റണി പെരുമ്പാവൂരിന് പൊങ്കാല

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷമായി ആഞ്ഞടിച്ചതോടെയാണ് ചെറിയൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. മുിതിർന്ന കോൺഗ്രസ് നേതാക്കൾ അദ്ദേഹവുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങിൽ ചെറിയാൻ കോൺഗ്രസിൽ നിന്ന് പുറത്തുപോകാനുള്ള കാരണക്കാരില്‍ ഒരാള്‍ താനാണ് ഉമ്മന്‍ചാണ്ടി ഏറ്റുപറഞ്ഞതോടെ ചെറിയാന്റെ കോൺഗ്രസ് പ്രവേശനം ഉടൻ ഉണ്ടായേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ചൂട് പിടിച്ചിട്ടുണ്ട്.

'ചിണുങ്ങാതെ അടങ്ങിയിരിക്ക് മാമാട്ടിക്കുട്ടീ'..ചിരി അടക്കാനാകാതെ കാവ്യ.. ദിലീപിനെ കെട്ടിപിടിച്ച് മഹാലക്ഷ്മി.. പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Cheriyan philip says doors are opened for Congress and CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X