കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നാര്‍ ദൗത്യസംഘം പിന്മാറാന്‍ കാരണം സിപിഐ;ചെറിയാന്‍ ഫിലിപ്പിന് ചില സത്യങ്ങള്‍ വിളിച്ച് പറയാനുണ്ട്!

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് മൂന്നാര്‍ ദൗത്യത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത് സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്നാണെന്ന് ചെറിയാന്‍ ഫിലിപ്പ്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് മൂന്നാര്‍ ദൗത്യത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത് സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്നാണെന്ന് ചെറിയാന്‍ ഫിലിപ്പ്. മൂന്നാറില്‍ റവന്യൂ വകുപ്പ് ആദ്യം ഒഴിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അന്നത്തെ സര്‍ക്കാര്‍ വ്യാജമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ രവീന്ദ്രന്‍ പട്ടയത്തിന്റെ പിന്‍ബലത്തിലാണ് സിപിഐ ഓഫീസും റിസോര്‍ട്ടും നിലനില്‍ക്കുന്നതെന്നും അദ്ദഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

 ടാറ്റ

ടാറ്റ

ടാറ്റാ ഉള്‍പ്പെടെയുള്ള വന്‍കിടക്കാരുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിത യജ്ഞം നടത്തണമെന്നും ചെറിയാന്‍ ഫിലിപ്പ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

 ഭൂമാഫിയ

ഭൂമാഫിയ

ഭൂമാഫിയകള്‍ക്കെതിരായ നീക്കം ഇടുക്കിയില്‍ മാത്രം ഒതുക്കാതെ ഇതര ജില്ലകളിലേക്കും റവന്യൂ വകുപ്പ് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 നഗരങ്ങള്‍

നഗരങ്ങള്‍

വിവിധ നഗരങ്ങളിലെയും പാതയോരങ്ങളിലെയും കയ്യേറ്റങ്ങള്‍ക്കെതിരെയും ശക്തമായ നടപടികള്‍ വേണമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

സിപിഐ

സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മൂന്നാര്‍ ദൗത്യ സംഘ തലവന്‍ കെ സുരേഷ് കുമാര്‍ ഐഎഎസും രംഗത്ത് വന്നിരുന്നു.

English summary
Cheriyan Philip's Facebook post about Munnar issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X