കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെര്‍ക്കളയിലെ കൊലപാതകം; സഹോദരങ്ങള്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

ചെര്‍ക്കള: കര്‍ണാടക ബാഗല്‍കോട്ടെ ബൈരപ്പയുടെ മകന്‍ രംഗപ്പ ഗാജി (35)യെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. രംഗപ്പയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കര്‍ണാടക ബല്‍ഗാം സുരബാന സ്വദേശികളായ അക്കണ്ടപ്പ (30), സഹോദരന്‍ വിട്ടല (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സൗദിയിലെ രഹസ്യനീക്കം പുറത്ത്; രാജാവും മകനും മണത്തറിഞ്ഞു, കൂട്ട അറസ്റ്റിന് കാരണം അഴിമതിയല്ല
മദ്യം വാങ്ങിയ ഷെയറിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സ്ഥിരമായി രംഗപ്പയും പ്രതികളും ചെര്‍ക്കള വി കെ പാറയിലെ വിജനമായ സ്ഥലത്തെത്തി മദ്യപിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ആഗസ്റ്റ് ആറിന് മൂന്നു പേരും രാത്രി മദ്യപിക്കാനെത്തിയത് രണ്ട് പേര്‍ കണ്ടിരുന്നു. മദ്യപിച്ച് ലക്കുകെട്ടതോടെ പ്രതികള്‍ രംഗപ്പയോട് മദ്യത്തിന്റെ ഷെയര്‍ ആവശ്യപ്പെട്ടു.

arrest

ഇതോടെ പരസ്പരം തര്‍ക്കമുണ്ടാവുകയും അക്കണ്ടപ്പ മര്‍ദിക്കുകയും നിലത്തുവീണ രംഗപ്പയെ വിട്ടല കല്ലുകൊണ്ടിടിക്കുകയുമായിരുന്നു. കല്ലുകൊണ്ടുള്ള ഇടിയില്‍ വാരിയെല്ല് തകരുകയും ഹൃദയത്തിന് പരിക്കേല്‍ക്കുകയും ചെയ്താണ് മരണകാരണമെന്ന് ജില്ലാ പോലീസ് ചീഫ് കെ ജി സൈമണും കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ വിദ്യാനഗര്‍ എസ് ഐ ബാബു പെരിങ്ങോത്തും പറഞ്ഞു.

murder

രംഗപ്പയും പ്രതികളും ചെര്‍ക്കളയിലെ ലോഡ്ജിലാണ് താമസിച്ചുവന്നിരുന്നത്. എട്ട് വര്‍ഷമായി ഇവിടെ താമസിക്കുന്ന രംഗപ്പ കാസര്‍കോട് നഗരസഭയുടെ സാമൂഹ്യ സേവന വിഭാഗമായ പാന്‍ടെക്കിന്റെ പ്രവര്‍ത്തകന്‍കൂടിയാണ്. കൊലനടന്ന സ്ഥലത്തുനിന്നും പാന്‍ടെക്കിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചതോടെയാണ് മരിച്ചത് രംഗപ്പയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത്.

ഐപിസി 174 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനാണ് ആദ്യം വിദ്യാനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു. പ്രതികളായ സഹോദരങ്ങള്‍ ഒന്നര വര്‍ഷത്തോളമായി ചെര്‍ക്കളിയിലെത്തി കൂലിപ്പണിയെടുത്ത് വരികയായിരുന്നു.

English summary
cherkkala murder; siblings are arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X