ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് നാല് മരണം
ചേര്‍ത്തല: ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കാറിലിടിച്ച് നാല് പേര്‍ മരിച്ചു. ദേശായ പാതയില്‍ മായിത്തറ ജങ്ഷന് സമീപമാണ് അപകടം നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം നടന്നത്.
ആലപ്പുഴയില്‍ നിന്ന് ചേര്‍ത്ത ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസ് ആണ് അപകടം ഉണ്ടാക്കിയത്. എതിരെ വന്ന ബൈക്ക് യാത്രക്കാരെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ ഒരു കാറില്‍ ഇടിയ്ക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് മറ്റൊരു കാറിലും ഇടിച്ചു.

കാറില്‍ യാത്ര ചെയ്യുകയായിരുന്ന നെടുമ്പറമ്പില്‍ എഎന്‍ എബ്രഹാമിന്റെ മകന്‍ അനീഷ്, അനീഷിന്റെ ഭാര്യ വിവി, ഇവരുടെ അയല്‍വാസിയായ എബ്രഹാം ചെറിയാന്‍ എന്നിവര്‍ മരിച്ചു. ബസ്സിലെ യാത്രക്കാരിയും അപകടത്തില്‍ മരിച്ചിട്ടുണ്ട്.
വിമാനത്താവളത്തില്‍ നിന്ന് മടങ്ങുന്ന കാറിലുണ്ടായിരുന്നവരാണ് മരിച്ച്. അനീഷ് കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയതായിരുന്നു. ബസ്സിലുണ്ടായിരുന്ന 25 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്നവര്‍ക്കും ഗുരുതരമായി പരിക്കേറ്റു.
നിയന്ത്രണം വിട്ട ബസ് കാറിന് മുകളിലേയ്ക്ക് മറിയുകയായിരുന്നു. ബസ്സിന്റെ പിറകിലെ വാതിലിനടുത്തിരുന്ന സ്ത്രീയാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.












Click it and Unblock the Notifications