സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഇനി ഓർമ്മ, അന്ത്യം കോഴിക്കോട്
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ (72) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഏഴേകാലോടെയായിരുന്നു അന്ത്യം. മൃതദേഹം കൊണ്ടോട്ടിയിലെ വസതിയിലേക്ക് കൊണ്ടുപോയി. സമസ്തയുടെ പ്രമുഖ പണ്ഡിതനായിരുന്നു ഇദ്ദേഹം.
1937 ല്‍ ചെറുശ്ശേരി മുഹമ്മദ് മുസ്ലിയാരുടെയും പാത്തുമുണ്ണിയുടെയും മകനായി മൊറയൂരില്‍ ജനിച്ചു. 22 ാം വയസ്സില്‍ മതധ്യാപനം തുടങ്ങി. സുന്നി മഹല്ല് ഫെഡറേഷന്റെ മാതൃകാ ദര്‍സ് സംരഭത്തിന്റെ തുടക്കത്തില്‍ 1977 മുതല്‍ 18 വര്‍ഷം ചെമ്മാട് മഹല്ലില്‍ മുദരിസായി. ചെമ്മാട് ദാറുല്‍ ഹുദയുടെ പ്രിന്‍സിപ്പലായിരുന്നു.

സമസ്ത മുശാവറ,ഫത്വാ കമ്മിറ്റികളില്‍ അംഗമായിരുന്നു. ഇകെ അബൂബക്കര്‍ മുസ്ലീയാരുടെ മരണ ശേഷം 1996 മുതല്‍ സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ച വരികയായിരുന്നു.












Click it and Unblock the Notifications