കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുംബന സമരത്തില്‍ പങ്കെടുത്ത അദ്ധ്യാപികയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു

  • By Gokul
Google Oneindia Malayalam News

കണ്ണൂര്‍: ചുംബന സമരത്തില്‍ പങ്കെടുക്കുകയും സമരത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്ത അദ്ധ്യാപിക സുല്‍ഫത്തിനെതിരെ പിടിഎ പ്രതിഷേധം ശക്തമാകുന്നു. അദ്ധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്നാണ് പിടിഎയും ഒരുവിഭാഗം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ആവശ്യപ്പെടുന്നത്. അദ്ധ്യാപികയുടെ പ്രവര്‍ത്തി സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നാണ് വിമര്‍ശനം. വ്യാഴാഴ്ച സ്‌കൂളില്‍ ശമ്പളം വാങ്ങാനെത്തിയ അദ്ധ്യാപികയ്‌ക്കെതിരെ ഒരുസംഘം ഗോ ബാക്ക് വിളിച്ച് പ്രതിഷേധിച്ചു.

കഴിഞ്ഞദിവസം വൈകിട്ട് ചേര്‍ന്ന പിടിഎ യോഗത്തില്‍ ഭൂരിപക്ഷംപേരും അദ്ധ്യാപികയെ പുറത്താക്കണമെന്ന അഭിപ്രായക്കാരായിരുന്നു. അദ്ധ്യാപികയെ ഉടനടി സസ്പന്‍ഡ് ചെയ്യുകയും പിന്നീട് സ്ഥലം മാറ്റുകയും വേണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ ഡപ്യുട്ടി ഡയറക്ടര്‍ക്കു (ഡിഡിഇ) പരാതി നല്‍കാന്‍ സ്‌കൂള്‍ വികസന സമിതി തീരുമാനിച്ചിട്ടുണ്ട്.

kiss-of-lave-page

അദ്ധ്യാപിക ചുംബന സമരത്തില്‍ പങ്കെടുത്തത് സ്‌കൂളിന് അപമാനമുണ്ടാക്കുന്ന പ്രവര്‍ത്തിയാണെന്ന് സ്‌കൂള്‍ വികസന സമിതി അധ്യക്ഷന്‍ പി. ദാമോദരന്‍ വ്യക്തമാക്കി. അദ്ധ്യാപികയുടെ പ്രവര്‍ത്തി അവരുടെ പദവിക്ക് യോജിച്ചതല്ലെന്ന് പ്രധാനാധ്യാപകന്‍ എം മോഹനനും പറഞ്ഞു. അദ്ധ്യാപികയ്‌ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കുമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്.

അതേസമയം, സ്‌കൂളിലെ അദ്ധ്യാപകനെതിരെ പീഡനക്കേസില്‍ പരാതി നല്‍കിയ മുന്‍ വൈരാഗ്യം വെച്ചാണ് തന്നോട് മറ്റുള്ളവര്‍ പെരുമാറുന്നതെന്ന് അദ്ധ്യാപിക സുല്‍ഫത്ത്് പറഞ്ഞു. ചെറുതാഴം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപികയായ സുല്‍ഫത്ത് ഇപ്പോള്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ചുംബന സമരത്തില്‍ പങ്കെടുക്കാനെത്തിയ അദ്ധ്യാപികയെയും മകളെയും പോലീസ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. പൊതു പ്രവര്‍ത്തകനായ എന്‍. സുബ്രഹ്മണ്യനാണു സുല്‍ഫത്തിന്റെ ഭര്‍ത്താവ്.

English summary
Kiss of love: cheruthazham teacher faces department action for Facebook posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X