കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറുവള്ളി എസ്റ്റേറ്റ്; മുഖ്യമന്ത്രിയുടെ പ്രസ്താവന കാര്യങ്ങള്‍ ശരിയായി കണക്കിലെടുക്കാതെ: സുധീരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ചെറുവള്ളി എസ്റ്റേറ്റിലെ വൃക്ഷങ്ങള്‍, കാര്‍ഷിക വിളകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഈ നീക്കം കാര്യങ്ങള്‍ ശരിയായി കണക്കിലെടുക്കാതെയാണ്, വസ്തുതകള്‍ക്ക് വിരുദ്ധവുമാണെന്നും മുഖ്യമന്ത്രിക്ക് അയച്ച് കത്തില്‍ അദ്ദേഹം ആരോപിക്കുന്നു. 5.5 ലക്ഷം ഏക്കറോളംവരുന്ന ഹാരിസണ്‍ ഉള്‍പ്പെടെ വന്‍കിട കുത്തക കമ്പനികള്‍ നിയമവിരുദ്ധമായി കൈയ്യടക്കിവച്ചിട്ടുള്ള ഭൂമിയ്ക്ക് അവര്‍ക്കെല്ലാം ഇല്ലാത്ത ഉടമസ്ഥാവകാശം സ്ഥാപിച്ചുകൊടുക്കുന്ന നടപടിയുമായിരിക്കും ഇതെന്ന് സുധീരന്‍ ചൂണ്ടികാട്ടുന്നു. അദ്ദേഹത്തിന്‍റെ കത്തിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

22.06.2020
പ്രിയപ്പെട്ട റവന്യൂമന്ത്രി,
ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാരിന്റേതാണെന്ന് പലവിധ അന്വേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതാണല്ലോ. ബഹു. മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയില്‍ നേരത്തേ വ്യക്തമാക്കിയിട്ടുമുണ്ട്. റവന്യൂ വകുപ്പിന്റെ നിലപാടും അതുതന്നെയാണ്.
കാര്യങ്ങള്‍ ഇപ്രകാരമായിരിക്കെ ചെറുവള്ളി എസ്റ്റേറ്റിലെ വൃക്ഷങ്ങള്‍, കാര്‍ഷിക വിളകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന ഇന്നു മനോരമ പത്രത്തില്‍വന്ന താങ്കളുടെ പ്രസ്താവന കാര്യങ്ങള്‍ ശരിയായി കണക്കിലെടുക്കാതെയാണ്; വസ്തുതകള്‍ക്ക് വിരുദ്ധവുമാണ്.
സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഐ.എ.എസിന്റെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത നടപടി സാങ്കേതിക പ്രശ്‌നങ്ങളാല്‍ ബഹു.ഹൈക്കോടതി ഡിവിഷന്‍ബഞ്ച് റദ്ദാക്കിയെങ്കിലും ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള 5.5 ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ഭൂമിയുടെ ഉടമസ്ഥാവകാശം നിരാകരിച്ചിട്ടില്ല.
തന്നെയുമല്ല പ്രസ്തുത ഭൂമിയും ബന്ധപ്പെട്ട സ്ഥാവരജംഗമ വസ്തുക്കളും ചമയങ്ങളും Form-C നോട്ടീസ്പ്രകാരം സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടിയിട്ടുള്ളതുമാണ്. ആ നിലപാടുതന്നെയാണല്ലോ റവന്യൂവകുപ്പ് ഇപ്പോഴും തുടരുന്നത്.

Recommended Video

cmsvideo
BJP pursuing patch-up with NPP to secure government in Manipur | Oneindia Malayalam
 pinarayis

അതുകൊണ്ട് അതിനെല്ലാം നഷ്ടപരിഹാരം നല്‍കുന്നത് നേരത്തേമുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചുവന്ന നിലപാടുകള്‍ക്ക് കടകവിരുദ്ധമായിരിക്കും.
സര്‍ക്കാരിന്റെ ഭൂമിയ്ക്കും അതിലെ ചമയങ്ങള്‍ക്കും സ്ഥാവരജംഗമ വസ്തുക്കള്‍ക്കും സര്‍ക്കാര്‍തന്നെ നഷ്ടപരിഹാരം നല്‍കുന്നത് തെറ്റായ നടപടിയാണ്. അപ്രകാരം ചെയ്താല്‍ ചെറുവള്ളി എസ്റ്റേറ്റ് നിയമവിരുദ്ധമായി വില്പന നടത്തിയ ഹാരിസണ്‍ന്റെയും അനധികൃതമായി അതു വാങ്ങി കൈയ്യടക്കിവച്ചിട്ടുള്ളവരുടെയും ഇല്ലാത്ത ഉടമസ്ഥാവകാശവും കൈവശാവകാശവും സ്ഥാപിച്ചുകൊടുക്കുന്നതിന് തുല്യമായിരിക്കും. ആത്യന്തികമായി 5.5 ലക്ഷം ഏക്കറോളംവരുന്ന ഹാരിസണ്‍ ഉള്‍പ്പെടെ വന്‍കിട കുത്തക കമ്പനികള്‍ നിയമവിരുദ്ധമായി കൈയ്യടക്കിവച്ചിട്ടുള്ള ഭൂമിയ്ക്ക് അവര്‍ക്കെല്ലാം ഇല്ലാത്ത ഉടമസ്ഥാവകാശം സ്ഥാപിച്ചുകൊടുക്കുന്ന നടപടിയുമായിരിക്കും അത്.
അതുകൊണ്ട് താങ്കളുടെ ഇന്ന് മനോരമ പത്രത്തില്‍വന്ന പ്രസ്താവന തിരുത്തണം. അത് പിന്‍വലിക്കുകയും ചെയ്യണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.
സ്‌നേഹപൂര്‍വ്വം

വി.എം.സുധീരന്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
ബഹു.റവന്യൂവകുപ്പു മന്ത്രി

English summary
cheruvally estate; VM Sudheeran writes letter to CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X