മാലിന്യ ലോറി നാട്ടുകാർ തടഞ്ഞു; ദുർഗന്ധം വമിക്കുന്ന ലോറി നഗരസഭാ ഹെൽത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കോഴി കാഷ്ടം
വടകര: മാലിന്യ ലോറി നാട്ടുകാർ തടഞ്ഞു ; ദുർഗന്ധം വമിക്കുന്ന ലോറി നഗരസഭാ ഹെൽത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കോഴി കാഷ്ടം.കോഴിക്കോട് ഭാഗത്തുനിന്നും തലശ്ശരി ഭാഗത്തേക്ക് പോകുകയായിരുന്ന മാലിന്യ ലോറി നാട്ടുകാർ തടഞ്ഞു.
തിങ്കളാഴ്ച രാത്രി എട്ടരയോടെ വടകര അടക്കാത്തെരു ജങ്ക്ഷനിൽ വെച്ചാണ് ലോറി തടഞ്ഞത്.പയ്യോളിയിൽ ലോറിക്ക് വേഗത കുറഞ്ഞപ്പോൾ ദുർഗന്ധം അനുഭവപ്പെട്ട നാട്ടുകാർ ലോറിയെ പിടികൂടാൻ വാഹനങ്ങളിൽ പിന്തുടരുകയായിരുന്നു.വടകര അടക്കാത്തെരു സിഗ്നൽ പോസ്റ്റിൽ എത്തിയപ്പോഴാണ് ലോറിയെ ബ്ലോക്ക് ചെയ്ത് പിടികൂടിയത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വടകര പോലീസ് ലോറിയും,ഡ്രൈവറെയും കസ്റ്റഡിയിലെടുത്തെങ്കിലും നഗരസഭാ ഹെൽത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കോഴി മാലിന്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലോറിയും,മാലിന്യവും ഒഴിവാക്കി.കാസർക്കോട്ടേക്ക് കൊണ്ട് പോകന്ന മാലിന്യമാണെന്നാണ് പോലീസ് നൽകിയ വിശദീകരണം.












Click it and Unblock the Notifications