Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ്പാ വൈറസ് വ്യാജപ്രചാരണം; കോഴി വ്യാപാര മേഖല തകരുന്നുവെന്ന് കച്ചവടക്കാര്‍

കോഴിക്കോട്: ജനങ്ങളില്‍ ഭീതി പടര്‍ത്തിയ നിപ്പ വൈറസ് കോഴിയില്‍നിന്നും പകരുന്നുവെന്ന വ്യാജപ്രചാരണം വ്യാപാര മേഖലയെ തകര്‍ക്കുന്നുവെന്ന് കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി. വ്യാജപ്രചാരണത്തോടെ 40 മുതല്‍ 60 ശതമാനം വരെ വ്യാപാരം ഇല്ലാതായെന്നും ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആരോഗ്യ രംഗത്തുണ്ടാവുന്ന പ്രശ്‌നങ്ങളെ ചിക്കന്‍ വ്യാപാര മേഖലയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രചരണം കാരണം കോഴി വില്‍പ്പനയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കോഴിയുടെ വില കുറയ്ക്കുക, വ്യാപാര മേഖലയെ തകര്‍ക്കുക എന്നിങ്ങനെ വിവിധ ഉദ്ദേശ്യങ്ങളാണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുള്ളത്. പ്രചാരണം കാരണം കോഴി വ്യാപാരമേഖല ഏറെ പ്രതിസന്ധിയില്‍ എത്തിനില്‍ക്കുകയാണ്. കേരളത്തിലെ കച്ചവടക്കാരല്ല മറിച്ച് തമിഴ്‌നാട്, കര്‍ണാടകയിലെ ലോബികളാണ് കോഴി വില വര്‍ദ്ധിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതിനാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി തെറ്റായ പ്രചാരണം നടത്തുന്നവരെ നിയമത്തില്‍ മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

news

Recommended Video

cmsvideo
    കോഴിയിലെ നിപ വൈറസ് വ്യാജ പ്രചാരണം | Oneindia Malayalam

    ചിക്കന്‍ വ്യാപാരി സമിതി വൈസ് പ്രസിഡന്റ് ഹനീഫ ആടൂര്, അഹമ്മദ് കോയ, കെ. റഷീദ്, വി.വി മുസ്തഫ, സൈനുദ്ധീന്‍, ഫിറോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+