കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ജി സുധാകരന്റെ മകന് ജനം ടിവിയിൽ ഓഹരി, പുതിയ വിവാദത്തിന് തുടക്കം; വെളിപ്പെടുത്തലുമായി ചാനൽ.!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിന് പിന്നാലെ ജനം ടിവി വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ചാനലിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചായിരുന്നു കൂടുതല്‍ ചര്‍ച്ചകള്‍. ചാനലുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരനേദ്രന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചാനലുമായി ബന്ധപ്പെട്ട മറ്റൊരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചാനലിന്റെ ഒഹരികളില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ മകന് ഓഹരി ഉണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വിശദാംശങ്ങളിലേക്ക്..

ചാനല്‍ ചര്‍ച്ചയില്‍

ചാനല്‍ ചര്‍ച്ചയില്‍

ജനം ടിവിയുടെ ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് ബാബുവാണ് പുതിയ വിവാദവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയത്. 5200 ഓഹരി ഉടമകള്‍ ചാനലിനുണ്ട്. ഓട്ടോറിക്ഷ ഒടിക്കുന്നവര്‍ മുതല്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെയുള്ള ദേശസ്‌നേഹികളാണ് ഇവരെല്ലാമെന്ന് ചാനല്‍ അവകാശപ്പെട്ടു.

മന്ത്രിയുടെ മകന്‍

മന്ത്രിയുടെ മകന്‍

മന്ത്രിസഭയിലെ ശക്തനായ മന്ത്രി ജി സുധാകരന്റെ മകനും ചില സിപിഎം നേതാക്കള്‍ക്കും ജനം ടിവിയുടെ ഓഹരിയുള്ള ചാനലാണ് ജനം ടിവിയെന്നാണ് ചീഫ് എഡിറ്റര്‍ വെളിപ്പെടുത്തിയത്. അതേസമയം, പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ സിപിഎമ്മും സര്‍ക്കാരും കൂടുതല്‍ പ്രതിസന്ധിയിലാവുമെന്ന കാര്യത്തില്‍ സംശയമില്ല. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അനില്‍ നമ്പ്യാര്‍ വെറും ജീവനക്കാരന്‍

അനില്‍ നമ്പ്യാര്‍ വെറും ജീവനക്കാരന്‍

ചാനലില്‍ നിന്നും ഇപ്പോള്‍ താല്‍ക്കാലികമായി ഒഴിവാക്കപ്പെട്ട അനില്‍ നമ്പ്യാര്‍ ജനം ടിവിയുടെ 300ഓളം ജീവനക്കാരില്‍ ഒരാള്‍ മാത്രമാണെന്നാണ് എംഡി വിശ്വരൂപന്‍ അറിയിച്ചത്. ചാനലില്‍ ആരൊക്കെ ഓഹരി എടുത്തിട്ടുണ്ടെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനി വെബ്‌സൈറ്റില്‍ വ്യക്തമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ബിജെപി വിശദീകരിക്കണം

ബിജെപി വിശദീകരിക്കണം

അതേസമയം, ജനം ടിവി ബിജെപി ചാനലാണെന്നും സ്വര്‍ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിന് പിന്നാലെ ബിജെപി വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തിയിരുന്നു. ജനം ടിവിയില്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് ഓഹരിയുണ്ടെന്ന പ്രചരണവും ഇതിന് പിന്നാലെയുണ്ടായിരുന്നു.

പരിഹസിച്ച് മുഖ്യമന്ത്രി

പരിഹസിച്ച് മുഖ്യമന്ത്രി

ഇതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിന് പിന്നാലെ പരിഹാസുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തില്‍ വേറൊരു ചിത്രം ജനിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് അന്വേഷണം മുന്നോട്ട് നീങ്ങട്ടയെന്ന് ഞാന്‍ പറഞ്ഞത്. ഞാനിപ്പോഴും അതില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്. പക്ഷേ ബിജെപി ജനം ടിവിടെ പോലെ ഒരു ചാനലിനെ തള്ളിപ്പറഞ്ഞത്. കടന്നകയ്യായി പോയി. അങ്ങനെ പറഞ്ഞവര്‍ ജനത്തിന് മുന്നില്‍ അപഹാസ്യരാവുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജനം ടിവിയെ ബിജെപി നേതാക്കള്‍ തള്ളിപ്പറഞ്ഞത് കടന്നകയ്യായിപ്പോയി, പരിഹാസവുമായി മുഖ്യമന്ത്രിജനം ടിവിയെ ബിജെപി നേതാക്കള്‍ തള്ളിപ്പറഞ്ഞത് കടന്നകയ്യായിപ്പോയി, പരിഹാസവുമായി മുഖ്യമന്ത്രി

അണ്‍ലോക്ക് 4: മെട്രോ സര്‍വീസുകള് ആരംഭിക്കുന്നു, പൊതുപരിപാടികള്‍ക്കും അനുമതി- മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍അണ്‍ലോക്ക് 4: മെട്രോ സര്‍വീസുകള് ആരംഭിക്കുന്നു, പൊതുപരിപാടികള്‍ക്കും അനുമതി- മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍

നിര്‍ഭാഗ്യകരം, അവര്‍ പ്രവര്‍ത്തിച്ചത് പിശുക്കന്‍മാരെ പോലെ... തുറന്നടിച്ച് സോണിയ ഗാന്ധിനിര്‍ഭാഗ്യകരം, അവര്‍ പ്രവര്‍ത്തിച്ചത് പിശുക്കന്‍മാരെ പോലെ... തുറന്നടിച്ച് സോണിയ ഗാന്ധി

English summary
Chief Editor Reveals, Minister G Sudhakaran's son has a stake in Janam TV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X