കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ബൂത്തില്‍ 1000ത്തില്‍ താഴെ വോട്ടര്‍മാര്‍ മാത്രം; മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പും കൂടെ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിശദീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. കൊറോണയുടെ സാഹചര്യത്തില്‍ 15000 അധിക ബൂത്തുകള്‍ സ്ഥാപിക്കും. ഒരു ബൂത്തില്‍ 500-1000 വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ. മൂന്ന് ജില്ലകള്‍ പ്രശ്‌ന ബാധിതമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് കൂടെ തന്നെയാകും മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നടക്കുക. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെല്ലാം കൊറോണ വാക്‌സിന്‍ എടുക്കും.

s

വിഷു, ഈസ്റ്റര്‍, റംസാന്‍, പരീക്ഷകള്‍ എന്നിവ പരിഗണിച്ചായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി തീരുമാനിക്കുക. മാര്‍ച്ചില്‍ പത്താം ക്ലാസ് പരീക്ഷയാണ്. മെയ് മാസത്തില്‍ സിബിഎസ്ഇ പരീക്ഷയും. ഏപ്രില്‍ ആദ്യ വാരം കഴിഞ്ഞാല്‍ വിഷു, റംസാന്‍ , ഈസ്റ്റര്‍ എന്നിവ വരുന്നു. ഇതെല്ലാം പരിഗണിച്ചാകും തിയ്യതി തീരുമാനിക്കുക. ഏപ്രില്‍ രണ്ടാം വാരത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ആവശ്യപ്പെട്ടത്. മെയ് മാസത്തില്‍ നടത്താമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു.

കുഞ്ഞാലിക്കുട്ടിയും മജീദും വഹാബും... മുസ്ലിം ലീഗില്‍ സീനിയേഴ്‌സ് പ്രതിസന്ധി; എങ്ങനെ പരിഹരിക്കും?കുഞ്ഞാലിക്കുട്ടിയും മജീദും വഹാബും... മുസ്ലിം ലീഗില്‍ സീനിയേഴ്‌സ് പ്രതിസന്ധി; എങ്ങനെ പരിഹരിക്കും?

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. അവസാന മണിക്കൂറിലാകും കൊറോണ രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം. ജൂണ്‍ ഒന്നിനാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുക. അതിന് മുമ്പ് എല്ലാ നടപടികളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ കര്‍ശന സുരക്ഷയോടെയും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുമാകും കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുക. കേരളത്തിന് പുറമെ, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.

15 മണ്ഡലങ്ങള്‍ പിടിക്കാന്‍ ബിജെപി; കൂറ്റന്‍ റാലികള്‍, കേന്ദ്ര നേതാക്കളെത്തും, കൂടുതല്‍ തലസ്ഥാനത്ത്15 മണ്ഡലങ്ങള്‍ പിടിക്കാന്‍ ബിജെപി; കൂറ്റന്‍ റാലികള്‍, കേന്ദ്ര നേതാക്കളെത്തും, കൂടുതല്‍ തലസ്ഥാനത്ത്

English summary
Chief Election Commissioner Sunil Arora describe about Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X