കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണയ്ക്ക് വോട്ടില്ല; അറിഞ്ഞത് തിങ്കളാഴ്ച

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണയ്ക്ക് ഇത്തവണ വോട്ടില്ല. വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. വോട്ടുണ്ട് എന്ന വിശ്വാസത്തിലായിരുന്നു അദ്ദേഹം. എവിടെയാണ് വോട്ടുള്ളത് എന്ന് അന്വേഷിക്കാന്‍ തിങ്കളാഴ്ച ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വോട്ടില്ലെന്ന് വ്യക്തമായത്. വിവരം കളക്ടറുമായി സംസാരിച്ചു. ഇനി വോട്ട് ചേര്‍ത്താന്‍ വഴിയില്ലെന്ന് കളക്ടര്‍ മറുപടി നല്‍കി. പൂജപ്പുര-ജഗതി വാര്‍ഡുകള്‍ക്കിടയിലാണ് ടിക്കറാം മീണ താമസിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പൂജപ്പുര വാര്‍ഡില്‍ അദ്ദേഹം വോട്ട് ചെയ്തിരുന്നു.

t

അതേസമയം, മുന്‍ മുഖ്യമന്ത്രിമരായ വിഎസ് അച്യുതാനന്ദന്‍, എകെ ആന്റണി എന്നിവര്‍ക്ക് ഇത്തവണ വോട്ട് ചെയ്യാന്‍ സാധിച്ചില്ല. അനാരോഗ്യമാണ് കാരണം. ആലപ്പുഴയിലെ പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് വിഎസിനും കുടുംബത്തിനും വോട്ട്. അദ്ദേഹം ഇപ്പോഴുള്ളത് തിരുവനന്തപുരത്താണ്. യാത്ര പാടില്ലെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

മാസ് ഡയലോഗുമായി സുരേഷ് ഗോപി; കോര്‍പറേഷന്‍ ഇങ്ങ് വരണം, ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ട്മാസ് ഡയലോഗുമായി സുരേഷ് ഗോപി; കോര്‍പറേഷന്‍ ഇങ്ങ് വരണം, ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ട്

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

വിഎസ് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ തപാല്‍ വോട്ട് അനുവദിക്കേണ്ട വിഭാഗത്തില്‍ വിഎസ് ഉള്‍പ്പെടില്ല. 1951ന് ശേഷം വിഎസ് വോട്ട് ചെയ്യാതിരിക്കുന്നത് ആദ്യമാണ്. കൊറോണ ബാധിച്ചിരുന്നു എകെ ആന്റണിക്ക്. രോഗം ഭേദമായെങ്കിലും നിരീക്ഷണത്തില്‍ തുടരുകയാണ്. ചട്ട പ്രകാരം പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍ സാധിക്കാത്ത ഗണത്തിലാണ് ആന്റണിയും ഉള്‍പ്പെടുക. ആദ്യമായിട്ടാണ് ആന്റണിക്കും ഇത്തരത്തില്‍ അവസ്ഥ.

English summary
Chief Election Commissioner Tikaram Meena no vote in Kerala Local bady election 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X