കേരളത്തില്‍ വോട്ടെണ്ണല്‍ നടന്നത് സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷത്തില്‍: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭ തിരഞ്ഞെടുപ്പ് നടപടികൾ വിജയകരമായി പൂർത്തീകരിക്കാൻ സഹായിച്ച എല്ലാവരെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നന്ദി അറിയിച്ചു. രാജ്യത്തെ ജനാധിപത്യപ്രക്രിയയുടെ വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്രവും നീതിപൂർവവുമായി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനായത് സന്തോഷകരമാണ്. സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷത്തിലാണ് സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലും വോട്ടെണ്ണൽ നടപടികൾ പൂർത്തിയായത്. ഈ ബൃഹദ്പ്രക്രിയയോട് സഹകരിച്ച എല്ലാ ഉദ്യോഗസ്ഥർക്കും, പ്രത്യേകിച്ച് ജില്ലാതലത്തിൽ റിട്ടേണിംഗ് ഓഫീസർമാരായി പ്രവർത്തിച്ച ജില്ലാ കളക്ടർമാർ, അവരുടെ കീഴിൽ പ്രവർത്തിച്ച ജീവനക്കാർ എന്നിവർക്കും സംസ്ഥാന പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിച്ച എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും സേനാംഗങ്ങൾക്കും സംസ്ഥാനസർക്കാരിനും രാഷ്ട്രീയകക്ഷി നേതാക്കൾക്കും അവരുടെ പ്രവർത്തകർക്കും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നന്ദി അറിയിച്ചു.

രാഷ്ട്രനിർമാണ പ്രക്രിയയിൽ പങ്കാളികളാവുക എന്ന ലക്ഷ്യത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കുകയും തിരഞ്ഞെടുപ്പ് നടപടികളിൽ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്ത പൊതുജനങ്ങളാണ് ഏറ്റവും കൂടുതൽ അഭിനന്ദനം അർഹിക്കുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. യുവവോട്ടർമാരുടെയും വനിതവോട്ടർമാരുടെയും വർധിച്ച പങ്കാളിത്തം ഇക്കുറിയുണ്ടായി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ശക്തിയും വിജയവും ജനകീയ പങ്കാളിത്തമാണ്. മികച്ച വോട്ടിംഗ് ശതമാനത്തിലേക്ക് എത്താനായതും ഇതുകാരണമാണ്.
അച്ചടി, ദൃശ്യമാധ്യമ സുഹൃത്തുക്കളുടെ സഹകരണവും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അഭിഭാജ്യഘടകമായിരുന്നു. സമയാസമയങ്ങളിൽ കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളിലെത്തിക്കാനും വ്യാജപ്രചാരണങ്ങൾ തടയാനും മാധ്യമങ്ങൾ നൽകിയ സഹകരണത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ എന്ന നിലയ്ക്കുള്ള നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ അഡീ. സി.ഇ.ഒ മാർ മുതലുള്ള മുഴുവൻ ജീവനക്കാരും തിരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ പ്രതിബദ്ധതയോടെ ഒരൊറ്റ സംഘമായി പ്രവർത്തിച്ചുവെന്നും ഇത് അതീവ സന്തോഷകരമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർപട്ടിക പുതുക്കൽ തുടങ്ങി
തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.
കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.ജൂൺ 21 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം.
ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പുള്ള 50 വാർഡുകളിലെ പ്രവാസി ഭാരതീയർക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാം.
വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4) അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.
അക്ഷയ സെന്റർ തുടങ്ങിയ സർക്കാർ അംഗീകൃത ജനസേവന കേന്ദ്രങ്ങൾ മുഖേനയും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹീയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹീയറിംഗിന് നേരിട്ട് ഹാജരാകണം.
വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫാറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകൻ ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്ട ഫാറത്തിൽ ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാവുന്നതാണ്.
ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർമാർ. ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർമാർ അപേക്ഷകളിലും ആക്ഷേപങ്ങളിലും സ്വീകരിക്കുന്ന നടപടിക്കെതിരെ ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകം തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications