കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുമാറ്റച്ചട്ടം ലംഘിച്ചു; മന്ത്രി മെഴ്സിക്കുട്ടിയമ്മയ്ക്ക് തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്

Google Oneindia Malayalam News

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. പാലാ ഉപതിരഞ്ഞെടുപ്പിൽ മെഴ്സിക്കുട്ടിയമ്മ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. യുഡിഎഫ് നേതാക്കൾ മെഴ്സിക്കുട്ടിയമ്മയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഈ പരാതിയിന്മേലാണ് നടപടി.

അപകടകാരിയായ ഡിഎ1 ഛിന്നഗ്രഹം.... 60 വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കും, മുന്നറിയിപ്പ് ഇങ്ങനെഅപകടകാരിയായ ഡിഎ1 ഛിന്നഗ്രഹം.... 60 വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കും, മുന്നറിയിപ്പ് ഇങ്ങനെ

പെരുമാറ്റച്ചട്ടം നിലനിൽക്കെ പാലായിൽ പുതിയ മത്സ്യമാർക്കറ്റ് തുടങ്ങുമെന്ന് മന്ത്രി മെഴ്സിക്കുട്ടിയമ്മ വാഗ്ദാനം ചെയ്തുവെന്നാണ് യുഡിഎഫിന്റെ പരാതി. എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനുവേണ്ടി പാലായിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

mercikkutty

രാമപുരത്ത് മഠങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പുതിയ മത്സ്യമാർക്കറ്റിന്റെ കാര്യം മന്ത്രി സൂചിപ്പിച്ചത്. ഫിഷറീസ് വകുപ്പ് മന്ത്രിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നാണ് യുഡിഎഫിന്റെ പരാതി.

English summary
Chief election officer warns Mercikkuttiyamma for violating code of conduct
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X