കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതിയില്‍ ജഡ്ജിപ്പോര്... കെമാല്‍ പാഷ അല്‍പനെന്ന് ജസ്റ്റിസ് രവീന്ദ്രന്‍, പേര് മോശമാക്കി!!

കെമാല്‍ പാഷയ്‌ക്കെതിരെ തുറന്നടിച്ച് ജസ്റ്റിസ് രവീന്ദ്രന്‍

Google Oneindia Malayalam News

കൊച്ചി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയത് നീതിപീഠത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു. ഇപ്പോഴിതാ സമാനസംഭവം കേരളത്തിലും ആവര്‍ത്തിച്ചിരിക്കുകയാണ്. അടുത്തിടെ വിരമിച്ച ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷയും ചീഫ് ജസ്റ്റിസ് അടക്കമുള്ള മറ്റ് ജഡ്ജിമാരും തമ്മിലുള്ള പോരാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. വിരമിക്കല്‍ വേളയില്‍ കെമാല്‍ നടത്തിയ പരാമര്‍ശവും അതിന് മറുപടിയുമായി ജസ്റ്റിസ് രവീന്ദ്രന്‍ അടക്കമുള്ളവരും രംഗത്തെത്തിയതോടെ നീതിപീഠം ഒന്നടങ്കം നാണംകെട്ടിരിക്കുകയാണ്.

മുതിര്‍ന്ന ജഡ്ജിമാര്‍ തമ്മിലുള്ള വിഴുപ്പലക്കലായിട്ടാണ് ഇതിനെ മാധ്യമങ്ങള്‍ കാണുന്നത്. അതേസമയം കെമാല്‍പാഷയുടെ പേര് പറയാതെയാണ് ജസ്റ്റിസ് രവീന്ദ്രന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ചീഫ് ജസ്റ്റിസും അപ്പോള്‍ ചടങ്ങിലുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ ഈ വാഗ്വാദം രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നത്തില്‍ ആരെങ്കിലും ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

കെമാല്‍പാഷയുടെ വിവാദ പരാമര്‍ശം

കെമാല്‍പാഷയുടെ വിവാദ പരാമര്‍ശം

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനെതിരെയായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ കടുത്ത വിമര്‍ശനമുന്നയിച്ചത്. ജഡ്ജിമാരുടെ നിയമനം ഏതെങ്കിലും ജാതിക്കോ മതത്തിനോ പതിച്ച് നല്‍കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇപ്പോള്‍ നിയമനത്തിന് പരിഗണിക്കുന്ന ചിലര്‍ ആ സ്ഥാനത്തിന് യോഗ്യരല്ല. വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികള്‍ ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതം. ഏറ്റെടുത്താല്‍ തന്നെ മൂന്നുവര്‍ഷത്തെ ഇടവേള നല്‍കണം. ഹൈക്കോടതിയുടെ മഹത്വം ഇല്ലാതാക്കുന്ന കാര്യങ്ങളാണ് അടുത്ത കാലത്ത് ഉണ്ടായതെന്നും കെമാല്‍ പാഷ പറഞ്ഞിരുന്നു. അദ്ദേഹത്തിന് നല്‍കിയ യാത്രയയപ്പ് സമ്മേളനത്തിലാണ് ജഡ്ജി നിയമനങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

പൊട്ടിത്തെറിച്ച് ജസ്റ്റിസ് രവീന്ദ്രന്‍

പൊട്ടിത്തെറിച്ച് ജസ്റ്റിസ് രവീന്ദ്രന്‍

ഹൈക്കോടതിയുടെ പേര് കളയുന്നത് അല്‍പന്‍മാരായ ചില ജഡ്ജികളാണെന്ന് കെമാല്‍ പാഷയുടെ പേര് പറയാതെ ജസ്റ്റിസ് രവീന്ദ്രന്‍ പറഞ്ഞു. വിരമിക്കുന്ന വേളയില്‍ അവര്‍ നടത്തുന്ന ചില പരാമര്‍ശങ്ങള്‍ കോടതികളുടെ പേര് മോശമാക്കുന്നു. ഇത് തീര്‍ത്തും തെറ്റായ പ്രവണതയാണ്. ഇതിനെ ചെറുക്കാന്‍ ജഡ്ജിമാര്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണം. ബാക്കി കാര്യങ്ങള്‍ തന്റെ വിരമിക്കല്‍ വേളയില്‍ പറയാമെന്നും ജസ്റ്റിസ് രവീന്ദ്രന്‍ പറഞ്ഞു. അതേസമയം കെമാല്‍ പാഷയുടെ പരാമര്‍ശത്തില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെന്നാണ് സൂചന. ഇതാണ് ജസ്റ്റിസ് രവീന്ദ്രന്‍ പരസ്യമാക്കിയതെന്നാണ് സൂചന.

ചീഫ് ജസ്റ്റിസിന്റെ മറുപടി

ചീഫ് ജസ്റ്റിസിന്റെ മറുപടി

ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്കും മറുപടി നല്‍കിയിട്ടുണ്ട്. പക്ഷേ ജസ്റ്റിസ് രവീന്ദ്രന്റേത് പോലെ രൂക്ഷമായ ഭാഷയില്‍ അല്ല അദ്ദേഹം പ്രതികരിച്ചത്. തന്റെ മന:സാക്ഷിക്ക് ശരിയായ കാര്യങ്ങള്‍ മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി ജീവനക്കാര്‍ അദ്ദേഹത്തിന് നല്‍കിയ യാത്രയയപ്പ് സമ്മേളനത്തിലാണ് ചീഫ് ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് മറുപടി നല്‍കിയത്. നേരത്തെ തന്റെ പരാമര്‍ശത്തിനിടയില്‍ ചീഫ് ജസ്റ്റിസിനെയും കെമാല്‍ പാഷ വിമര്‍ശിച്ചിരുന്നു. ഹൈക്കോടതിയിലുണ്ടാവുന്ന വീഴ്ച്ചയില്‍ അദ്ദേഹത്തിനും ബാധ്യതയുണ്ടെന്ന് കെമാ്ല്‍ പാഷ പറഞ്ഞിരുന്നു.

നിരവധി കാര്യങ്ങളില്‍ അതൃപ്തി

നിരവധി കാര്യങ്ങളില്‍ അതൃപ്തി

ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് നിരവധി കാര്യങ്ങളില്‍ ഹൈക്കോടതി ജഡ്ജിമാരോട് എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയതടക്കമുള്ള ചീഫ് ജസ്റ്റിസിന്റെ നടപടികളില്‍ അദ്ദേഹത്തിന്് അതൃപ്തിയുണ്ട്. ഇത്തരം കാര്യങ്ങളില്‍ ബാഹ്യമായ ഇടപെടല്‍ ഉണ്ടെന്ന കരുതുന്നവരെ കുറ്റം പറയാനാകില്ലെന്ന് കെമാല്‍ പാഷ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജഡ്ജി നിയമനത്തിനായി ഹൈക്കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത പട്ടികയില്‍ ചിലരെ കുറിച്ചുള്ള മോശം കാര്യങ്ങള്‍ എവിടെയും തുറന്ന് പറയാന്‍ താന്‍ തയ്യാറാണ്. അതേസമയം വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികള്‍ ഏറ്റെടുക്കരുതെന്ന് പറഞ്ഞത് സഹപ്രവര്‍ത്തകര്‍ക്കുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജഡ്ജിമാര്‍ ഒറ്റക്കെട്ട്

ജഡ്ജിമാര്‍ ഒറ്റക്കെട്ട്

കെമാല്‍ പാഷ കോടതിയെയും ചീഫ് ജസ്റ്റിസിനെയും അപമാനിച്ചെന്നാണ് മുതിര്‍ന്ന ജഡ്ജിമാര്‍ പറയുന്നത്. അദ്ദേഹത്തിനെതിരെ പരസ്യമായി തന്നെ പോരിനിറങ്ങാനാണ് ഇവരുടെ തീരുമാനം. ഇതോടെ ജസ്റ്റിസ് രവീന്ദ്രന്റെ വിടവാങ്ങല്‍ വലിയ വാഗ്വാദങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. നീതിപീഠത്തെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ് കെമാല്‍ പാഷയെന്നാണ് പ്രധാന വിമര്‍ശനം. അതേസമയം ഇവര്‍ തമ്മിലുള്ള പോര് സുപ്രീം കോടതിയിലെ പോരിന് സമാനമാണ്. അത് കൊണ്ട് നീതി പീഠം നാണംകെടുമെന്നാണ് സൂചന. എന്നാല്‍ ഹൈക്കോടതിയില്‍ ചില കുഴപ്പങ്ങള്‍ ഉണ്ടെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

കൈരാനയില്‍ ഹിന്ദുത്വ പ്രചാരണവുമായി ബിജെപി... പെരുമാറ്റ ചട്ടം ലംഘിച്ചു.... വര്‍ഗീയ പ്രചാരണം!!കൈരാനയില്‍ ഹിന്ദുത്വ പ്രചാരണവുമായി ബിജെപി... പെരുമാറ്റ ചട്ടം ലംഘിച്ചു.... വര്‍ഗീയ പ്രചാരണം!!

ബിജെപി അധ്യക്ഷനാവാന്‍ നന്ദകുമാര്‍....ആര്‍എസ്എസിന് താല്‍പര്യം!! ഗ്രൂപ്പിസം വേണ്ട, അപ്രതീക്ഷിത നീക്കം!ബിജെപി അധ്യക്ഷനാവാന്‍ നന്ദകുമാര്‍....ആര്‍എസ്എസിന് താല്‍പര്യം!! ഗ്രൂപ്പിസം വേണ്ട, അപ്രതീക്ഷിത നീക്കം!

English summary
chief justice antony domenic reply to kemal pasha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X