കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് എ ബോബ്ഡെയെ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തു: റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് രഞ്ജന്‍ ഗൊഗോയിയുടെ പിന്‍ഗമായായി ജസ്റ്റിസ് എസ് എ ബോബ്ഡെയ ശുപാര്‍ചെയ്തു. അടുത്ത ചീഫ് ജസ്റ്റിസായി ബോബ്ഡയുടെ പേര് ശുപാര്‍ശ ചെയ്തുകൊണ്ട് രഞ്ജന്‍ ഗൊഗോയി കേന്ദ്ര നിയമന്ത്രാലയത്തിന് കത്ത് എഴുതിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ പരമോന്നത കോടതിയിലെ ഏറ്റവും മുതിര്‍ അഭിഭാഷകനാണ് എസ് എ ബോബ്ഡെ.

'മോഹന്‍ കുമാറിന് 10000 വോട്ടിന്‍റെ ഭൂരിപക്ഷം'; എന്‍എസ്എസ് പിന്തുണയില്‍ യുഡിഎഫിന് ആത്മവിശ്വാസം'മോഹന്‍ കുമാറിന് 10000 വോട്ടിന്‍റെ ഭൂരിപക്ഷം'; എന്‍എസ്എസ് പിന്തുണയില്‍ യുഡിഎഫിന് ആത്മവിശ്വാസം

മാധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്ഡെയ്ക്ക് 2021 ഏപ്രില്‍ 23 വരെ പ്രവര്‍ത്തന കാലാവധിയുണ്ട്. 1956 എപ്രില്‍ 24 ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ബോബ്ഡെയുടെ ജനനം. നാഗ്പൂര്‍ സര്‍വകലാശാലയില്‍ പഠനം. 2000 ത്തില്‍ ബോബൈ ഹൈക്കോടതിയില്‍ ജഡ്ജിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം 2012 ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2013 ഏപ്രിലിലാണ് എസ് ബോബ്ഡെയെ സുപ്രീംകോടതി ജഡ്ജിയായി തിരഞ്ഞെടുക്കുന്നത്.

sabobde

സുപ്രീംകോടതിയിലെ 46-ാമത് ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗോഗോയി നവംബര്‍ 17 ന് വിരമിക്കാന്‍ പോവുന്ന സാഹചര്യത്തിലാണ് ബോബ്ഡയെ ശുപാര്‍ശ ചെയ്തിരിക്കുന്നത്. 2018 ഒക്ടോബര്‍ 3 നായിരുന്നു രഞ്ജന്‍ ഗൊഗോയി സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റത്. അയോധ്യ കേസിലെ നിര്‍ണ്ണായക വിധി രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിന് മുമ്പ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സവര്‍ക്കര്‍ക്ക് എതിരല്ല,അദ്ദേഹത്തിന്റെ ഹിന്ദുത്വ ആശയങ്ങളോടാണ് എതിര്‍പ്പ്; മന്‍മോഹന്‍ സിംഗ്സവര്‍ക്കര്‍ക്ക് എതിരല്ല,അദ്ദേഹത്തിന്റെ ഹിന്ദുത്വ ആശയങ്ങളോടാണ് എതിര്‍പ്പ്; മന്‍മോഹന്‍ സിംഗ്

English summary
Chief Justice Ranjan Gogoi Recommends Justice SA Bobde as His successor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X