കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീമ-കൊറേഗാവ് കേസ്: ഗൗതം നവ്​ലഖയുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് പരിഗണിച്ചില്ല

Google Oneindia Malayalam News

ദില്ലി: ഭീമ-കൊറേഗാവ് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്​ലഖ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തിങ്കളാഴ്ച്ച പരിഗണിച്ചില്ല. ഭീമ കൊറേഗാവില്‍ അക്രമത്തിന്‍ പ്രേരിപ്പിച്ചെന്ന് ആരോപിച്ച് പൂനൈ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച ബോംബൈ ഹൈക്കോടതിയുടെ സെപ്റ്റംബര്‍ 13 ലെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവ്ഖല സമര്‍പ്പിച്ച ഹര്‍ജിയാണ് രഞ്ജന്‍ ഗൊഗോയി പരിഗണിക്കാതെ മാറ്റിവെച്ചത്.

പാര്‍പ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ല; വിഎസ് അച്യുതാനന്ദന്‍പാര്‍പ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ല; വിഎസ് അച്യുതാനന്ദന്‍

പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കാതെയാണ് ഗൗതം നവ്​ലഖയുടെ ഹര്‍ജി പരിഗണിക്കുന്നത് ഒഴിവാക്കിയത്. ചീഫ് ജസ്റ്റിസ് ഗൊഗോയ്ക്ക് പുറമേ ജസ്റ്റിസുമാരായ ബോബ്ഡെ, അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാനിരുന്നത്. എന്നാല്‍ താന്‍ ഉള്‍പ്പെടാത്ത മറ്റൊരു ബെഞ്ച് കേസില്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.

 navgala

പ്രാസിക്യൂഷന്‍ സീല്‍ ചെയ്ത് സമര്‍പ്പിച്ച അധിക തെളിവുകള്‍ പ്രകാരം 65 കാരനായ പൊതുപ്രവര്‍ത്തകന്‍ നവഖലയ്ക്കെതിരേയും തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു ബോംബൈ ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ രഞ്ജിത് മോറെ, ഭാരതി ഡാന്‍ഗ്രെ എന്നിവര്‍ അടങ്ങിയ ബെഞ്ച് നേരത്തെ നവ്ഖലയുടെ ഹര്‍ജി തള്ളിയത്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കവറില്‍ ഭീമ-കൊറേഗാവ്​ സംഭവം മാത്രമല്ല, മറ്റു കാര്യങ്ങളും അടങ്ങിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. കലാപത്തിന് വഴിയൊരുക്കിയ മാവോയിസ്റ്റ് ഗൂഡാലോചനയില്‍ ഗൗതം നവ്​ലഖക്ക് വലിയ പങ്കുണ്ടെന്നാണ് പോലീസും അവാകശപ്പെട്ടത്.

ചെന്നിത്തലയും മുല്ലപ്പള്ളിയും ഇറങ്ങി, അടൂര്‍ പ്രകാശിനെ മെരുക്കി, ആവേശം വീണ്ടെടുത്ത് കോണ്‍ഗ്രസ്ചെന്നിത്തലയും മുല്ലപ്പള്ളിയും ഇറങ്ങി, അടൂര്‍ പ്രകാശിനെ മെരുക്കി, ആവേശം വീണ്ടെടുത്ത് കോണ്‍ഗ്രസ്

English summary
Chief Justice Recuses From Hearing Guatam Navlakha's Petition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X