രക്ഷാ ദൗത്യം വിജയത്തിലേക്ക്... എല്ലാ കേരളീയർക്കും ഇക്കാര്യത്തിൽ അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി!
തിരുവനന്തപുരം: രക്ഷാദൗത്യം വിജയത്തിലേക്ക് അടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനം വിജയിച്ചത് ഒരുമയിലൂടെ. ഏത് കേരളീയനും ഇക്കാര്യത്തിൽ അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി. നാടിന്റെ രാഷ്ട്രീയ സംസ്ക്കാരമാണ് കെടുതിയെ അതിജീവിക്കാൻ സഹായകമായതെന്നന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
രക്ഷാപ്രവർത്തനം പൂർണമായും സൈന്യത്തെ ഏൽപ്പിക്കണമെന്ന പ്രതിപക്ഷത്തിന്റെ അഭിപ്രായത്തോടും മുഖ്യമന്ത്രി വിയോജിച്ചു. രാജ്യം ദുരന്തങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. ആ ഘട്ടത്തിലൊന്നും രക്ഷാപ്രവർത്തനം സൈന്യത്തെ മാത്രം ഏൽപ്പിച്ചിട്ടില്ല. സവിശേഷമായ സാഹചര്യമുള്ള കശ്മീരിൽ പോലും സംസ്ഥാന സർക്കാരും സൈന്യവും ഒന്നിച്ചുപ്രവർത്തിക്കുകയാണ് ഉണ്ടയതെന്നും അദ്ദേഹം വ്യക്തമാക്കി.

സിവിൽ ഭരണ സംവിധാനത്തെ സഹായിക്കുകയാണു സൈന്യത്തിന്റെ ചുമതല. ഒരിടത്തും സൈന്യം മാത്രമായി ഒരു ദുരിതാശ്വാസ പ്രവർത്തനം നടത്തിയിട്ടില്ല. അതു സാധ്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുട്ടനാട് മേഖലയില്‍ വെള്ളം കയറുന്ന അവസ്ഥയാണ് നിലവിലുള്ളത്. മറ്റിടങ്ങളിലെല്ലാം കാര്യങ്ങൾ തൃപ്തികരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെങ്ങന്നൂരിൽ ഉൾപ്പെടെ കാര്യങ്ങൾ വളരെ അധികം മുന്നോട്ടുപോയിട്ടുണ്ട്. ഒറ്റപ്പെട്ടുപോയവർക്കു ഭക്ഷണം കൊടുക്കാനുമുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്.
പ്രളയത്തിന്റെ ആദ്യഘട്ടം മുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഓഗസ്റ്റ് ഏഴിന് തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്ലുകള്‍ ആരംഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടറിയുന്നവര്‍ക്കേ ഇവിടെ രക്ഷാപ്രവര്‍ത്തനം കൃത്യമായി നടത്താനാവൂ. ഹെലികോപ്ടറുകള്‍ക്ക് മോശം കാലാവസ്ഥ കാരണം കൃത്യമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സന്നാഹങ്ങളും മത്സ്യത്തൊഴിലാളികളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications