കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതാനന്ദമയിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി; ആർഎസ്എസ് തെറ്റായ വഴിയിലേക്ക് തള്ളിവിട്ടു!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: അമൃതാനന്ദമയിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തിന്റെ പേരിലായാലും ശബരിമല കര്‍മ്മസമിതിയുടെ പരിപാടിയില്‍ അമൃതാനന്ദമയി പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരെ തെറ്റായ വഴിയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാര്‍ നടത്തി.

പത്മശ്രീ വേണ്ടെന്ന് നവീൻ പട്നായിക്കിന്റെ സഹോദരി; തിരഞ്ഞെടുപ്പ് അടുത്തു, തെറ്റിദ്ധാരണ പരത്തും....

ആർഎസ്എസിന്റെ കുഴിയിൽ വീഴാതെ മാറി നിൽക്കാനുള്ള ആർജവം അവർ മുമ്പ് കാണിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ പ്രതിച്ഛായക്ക് മങ്ങലേറ്റെന്നും പിണറായി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ലായിരുന്നു അമൃതാനന്ദമയിക്കെതാരായുള്ള വിമര്‍ശനം.

Arithananthamayi and Pinarayi Vijayan

അമൃതാനന്ദമയിയുടെ ആരാധകര്‍ക്കും വിശ്വാസികൾക്കും പോലും ഇഷ്ടമില്ലാത്ത കാര്യമാണ് അവര്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ല എന്ന നിലപാട് അമൃതാനന്ദമയി അടുത്തകാലം വരെ എടുത്തിരുന്നുവെന്ന കാര്യവും പിണറായി ഓർമ്മിപ്പിച്ചു.

ജനുവരി 20 ന് ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച പരിപാടിയില്‍ മാതാ അമൃതാനന്ദമയി മുഖ്യ അതിഥിയായിരുന്നു. തിരുവനന്തപുരത്ത് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് അമൃതാനന്ദമയിയായിരുന്നു. മാറ്റങ്ങള്‍ നല്ലതാണെന്നും എന്നാല്‍ അത് ആചാരങ്ങളെ ബാധിക്കരുതെന്നുമായിരുന്നു അവർ പറഞ്ഞത്. ഇതിനെതിരെയാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.

English summary
Pinarayi Vijayan against Amrithanandamayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X