സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയും അമിത് ഷായും ഒളിച്ച് കളിക്കുന്നു; ആഞ്ഞടിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം; സ്വര്‍ണ്ണക്കടത്ത് കേസില്‍ അമിത്ഷാ ഒളിച്ചുകളിക്കുകയാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ പരസ്പ്പരം ചോദ്യങ്ങള്‍ക്ക് ചോദിക്കുകയാണ്.ഉത്തരം അവര്‍ക്ക് അറിയാം. തെരഞ്ഞെടുപ്പ് കഴിയും വരെ ഉത്തരം പറയില്ല. അതാണ് അവര്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണ. സ്വര്‍ണ്ണക്കടത്ത് കേസിലെ ഉന്നതബന്ധം പുറത്ത് വരാത്തതും അതുകൊണ്ടാണ്. സിപിഎം-ബിജെപി രഹസ്യധാരണ ഇതില്‍ പ്രകടമാണ്.അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് മാത്രമല്ല ഇവിടെ വീണ്ടും എത്തിയത്. സി.പി.എമ്മുമായി അന്തിമകരാറും വ്യവസ്ഥകളും ഉറപ്പിക്കാനാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കേരള രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചിയിക്കപ്പെട്ടു കഴിഞ്ഞു.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അക്കാര്യം വ്യക്തമാക്കി.പിണറായി സര്‍ക്കാര്‍ തുടരേണ്ടതില്ല എന്നതാണ് എ.കെ ആന്റണി ഇന്നലെ അടിവരയിട്ട് നിശ്ചയിച്ച അജണ്ട.പിണറായി തുടര്‍ന്നാല്‍ സര്‍വ്വനാശം എന്ന എ.കെ. ആന്റണിയുടെ പ്രസ്താവനക്ക് താനും അടിവര ഇടുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
എന്തുകൊണ്ട് പിണറായി സര്‍ക്കാര്‍ തുടരാന്‍ പാടില്ലായെന്നും എന്തുകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നുമാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. പിണറായി സര്‍ക്കാര്‍ ഒരു ദിവസം പോലും അധികാരത്തില്‍ തുടരാന്‍ പാടില്ലായെന്നതിന് നൂറുകാരണങ്ങളുണ്ട്. അവയില്‍ മിക്കയവയും കേരളം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഡാറ്റക്കച്ചവടം, സ്വര്‍ണ്ണക്കടത്ത്, മദ്യനയത്തിലെ വ്യത്യാസം പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഇടപാട്, ഇ-മൊബിലിറ്റി, പിന്‍വാതില്‍ നിയമനങ്ങള്‍, ബന്ധുനിയമനങ്ങള്‍ അങ്ങനെ നിരവധി കാര്യങ്ങള്‍.ഏറ്റവും ഒടുവില്‍ പിണറായി സര്‍ക്കാരിനും സിപിഎമ്മിനും എതിരെ ഇന്ന് പുറത്തവന്ന ആഴക്കടല്‍ മത്സ്യബന്ധന കാരാറുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തല്‍ അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നത്.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പിടുന്നത് വരെ മുഖ്യമന്ത്രിയുടെ ഓഫീസിന് എല്ലാം അറിയാമായിരുന്നുവെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.മുഖ്യമന്ത്രിയുടെ സ്റ്റാഫും ഉന്നത ഉദ്യോഗസ്ഥരും വിവിധ ഘട്ടങ്ങളില്‍ അമേരിക്കന്‍ കമ്പനിയുമായുള്ള ചര്‍ച്ചകളെ കുറിച്ച് കെഎസ് ഐഎന്‍സി(കേരളാ ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്പ്പറേഷന്) അറിയിച്ചിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
ധാരണപത്രം ഒപ്പിടുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്തേക്കുമെന്നും മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി വ്യക്തമാക്കുന്നതായും രേഖകള്‍ പറയുന്നുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിയാണെന്ന സര്‍ക്കാര്‍ വാദമാണ് ഇതോടെ പൊളിഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളം കണ്ട മികച്ച സ്ഥാനാര്‍ത്ഥികളും മികച്ച പ്രകടന പത്രികയുമാണ് യുഡിഎഫിന്റേത്.മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് യുഡിഎഫ് മുന്നോട്ട് വയ്ക്കുന്ന സുപ്രധാന ചുവടുവയ്പ്പ്.പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ വരുമാനം ഉറപ്പാക്കുന്ന രാഹുല്‍ ഗാന്ധി വിഭാവന ചെയ്ത ന്യായ് പദ്ധതിയാണ്( മിനിമം വരുമാന ഉറപ്പുപദ്ധതി) അതില്‍ ശ്രദ്ധേയം തൊഴില്‍ ഉറപ്പ് പദ്ധതി അവതരിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്തത് കോണ്‍ഗ്രസാണ്.
സോളാര്‍ വിവാദത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. ഇതിന് പിന്നിലെ ഗൂഢാലോചന പരിശോധിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.സോളര്‍ക്കേസില്‍ പരാതിക്കാരിയുടെ ആരോപണത്തില്‍ തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍്ട്ട്.പരാതിക്കാരി പറഞ്ഞ ദിവസം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഇല്ലായിരുന്നു. പരാതിക്കാരി ക്ലിഫ് ഹൗസില്‍ എത്തിയതിനും തെളിവില്ല എന്നാണ് റിപ്പോര്‍ട്ട്.കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള രാഷ്ട്രീയ വേട്ടയാടല്‍ ആയിരുന്നു ഈ വിവാദത്തിന് പിന്നില്‍ നടന്നത്.ഒരു ദശാബ്ദമായി കോണ്‍ഗ്രസിന്റെ സമുന്നത നേതാവിനെ വോട്ടയാടാനാണ് ശ്രമിച്ചത്.അതിനാണ് ഇപ്പോള്‍ അന്ത്യം കുറിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം
പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏറ്റവും വലിയ തമാശയാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു.കേരളത്തില്‍ സൂത്രത്തില്‍ എന്‍പിആര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും ഇത് പുറത്തറിഞ്ഞതോടെ ഗത്യന്തരമില്ലാതെ പിന്‍വലിക്കുകയും ചെയ്ത മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കെപിഎ മജീദ്
സാരിയിൽ ലുക്കായി അനസൂയ ഭരദ്വാജ്, ചിത്രങ്ങൾ കാണാം