കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധനമന്ത്രിയും മുഖ്യമന്ത്രിയും ഉദ്യോഗാർത്ഥികളുടെ സമരത്തെ അധിക്ഷേപിക്കുന്നു: രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തെ സർക്കാർ അധിക്ഷേപിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി എസ് സി റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്താതെ പകരം അനധികൃത നിയമനങ്ങൾ തകൃതിയായി നടത്തുന്ന സർക്കാരിനെതിരേ ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം പ്രതിപക്ഷം ഇളക്കിവിടുന്നതാണെന്ന ധനമന്ത്രിയുടെയും മറ്റും ആക്ഷേപം തെറ്റാണ് എന്ന് ചെന്നിത്തല ആരോപിച്ചു.

Recommended Video

cmsvideo
കേരള: സർക്കാർ നടത്തിയത് മൂന്ന് ലക്ഷം അനധികൃത നിയമനങ്ങൾ;യുവാക്കളോട് കാണിക്കുന്ന അനീതിയെന്ന് ചെന്നിത്തല

സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുക്കാൻ കഴിവുള്ളവരാണ് കേരളത്തിലെ ഉദ്യോഗാർത്ഥികളും ചെറുപ്പക്കാരും. അവരെ ആക്ഷേപിക്കുന്നത് ശരിയല്ല. സമരങ്ങൾക്കെതിരെ ഇടതുപക്ഷക്കാർ പെട്ടെന്ന് രംഗപ്രവേശനം ചെയ്യുന്നത് കൗതുകകരമാണ്. ഒരു തൊഴിലിനു വേണ്ടി സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർഥികളെയാണ് സർക്കാർ ഇപ്പോൾ ഏറ്റവും വലിയ ശത്രുക്കൾ ആയി കാണുന്നത് എന്നും പ്രതിപക്ഷ നേതാവ് പറയുന്നു.

rc

സംസ്ഥാനത്ത് ഒരു കാലത്തും ഇല്ലാത്ത നിലയിൽ അനധികൃത നിയമനങ്ങൾ തകൃതിയായി നടക്കുകയാണ്. 'എല്ലാം ശരിയാക്കും' എന്ന് പറഞ്ഞ് അധികാര ത്തിൽ വന്നവർ അനധികൃതമായ മാർഗത്തിലൂടെ ഇഷ്ടക്കാരെ തിരുകി കയറ്റുകയാണ്. ഈ ഗവൺമെന്റ് വന്നതിനുശേഷം വിവിധ സർക്കാർ വകുപ്പുകളിൽ മാത്രം ഏതാണ്ട് ഒന്നരലക്ഷത്തോളം ആളുകളെ പിൻവാതിൽ വഴി നിയമിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളും അർദ്ധസർക്കാർ സ്ഥാപനങ്ങളും കൂടി പരിശോധിച്ചാൽ മൂന്നുലക്ഷത്തോളം പിൻവാതിൽ നിയമനങ്ങൾ ആണ് നടത്തിയിരിക്കുന്നത്.

യൂണിവേഴ്സിറ്റി കോളേജിലെ രണ്ട് എസ്എഫ്ഐ നേതാക്കന്മാർ തട്ടിപ്പിലൂടെ ഒന്നാം റാങ്കും രണ്ടാം റാങ്ക് നേടി. അതിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് പി എസ് സി റാങ്ക് ലിസ്റ്റ് മരവിപ്പിച്ചത്. അതിനുശേഷം കോവിഡ് വന്നു. ഇത് രണ്ടും ഉദ്യോഗാർഥികളുടെ കുറ്റമല്ല. എന്നിട്ടും റാങ്ക് ലിസ്റ്റ് നീട്ടി കൊടുക്കാൻ സർക്കാർ തയ്യാറായില്ല. അടിയന്തരമായി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം. റാങ്ക്
ലിസ്റ്റിൽപ്പെട്ടവർക്ക് ജോലി ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം.പുതിയ തസ്തികകൾ സൃഷ്ടിക്കാൻ കഴിയുന്നിടത്ത് അത് ചെയ്യണം. 2600ഓളം പേരെ കൂടി സ്ഥിരപ്പെടുത്തുന്ന കാര്യം ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കുന്നു എന്നാണ് പത്രവാർത്തകൾ പറയുന്നത്. ആ വാർത്തകൾ ശരിയാണെങ്കിൽ അത് സംസ്ഥാനത്തെ തൊഴിൽ രഹിതരായ ചെറുപ്പക്കാരോടുള്ള ഏറ്റവും വലിയ വഞ്ചനയാണ്. അതിൽ നിന്നും സർക്കാർ ഉടൻ പിന്മാറണം എന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ഉദ്യോഗാർഥികളോട് ഏറ്റവും വലിയ ക്രൂരത കാണിച്ച ഒരു ഗവൺമെന്റ് ആണിത്. അങ്ങനെ ഒരു ഗവൺമെന്റിനെതിരായി റാങ്ക് ഹോൾഡേഴ്സ് സമരം ചെയ്യുന്നത് രാഷ്ട്രീയപ്രേരിതമാണ് എന്ന് പറഞ്ഞ് അതിനെ അടിച്ചമർത്താനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. അത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഇത് ജീവിക്കാൻ വേണ്ടിയുള്ള സമരമാണ് .ആ സമരത്തെ ധനമന്ത്രിയും മുഖ്യമന്ത്രിയും അധിക്ഷേപിക്കുന്നത് ശരിയാണോ എന്ന് ഇരുവരും ആലോചിക്കണം എന്നും ചെന്നിത്തല വ്യക്തമാക്കി.

English summary
Chief Minister and Finance Minister insulting PSC Strike, Says Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X