കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്കെത്ര സ്വത്തുണ്ട്...?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കേരളത്തിലെ മറ്റ് 20 മന്ത്രിമാര്‍ക്കും എത്ര സ്വത്തുണ്ട്... ക്യാബിനറ്റ് റാങ്കുള്ള സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന് എത്ര സ്വത്തുണ്ട്....?

കേരളത്തിലെ പൗരന്‍മാര്‍ക്ക് ഇതെല്ലാം അറിയാനുള്ള അവകാശമില്ലേ... ഉണ്ടെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുമ്പ് പറഞ്ഞിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം അത് മനപ്പൂര്‍വ്വം മറന്ന മട്ടാണ്.

Oommen Chandy

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 12 ന് മുമ്പ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വത്ത് വിവരം സുതാര്യ കേരളം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഈ വര്‍ഷം ആരും സ്വത്ത് വെളിപ്പെടുത്തിയിട്ടില്ല.

കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, ഏറെ ശ്രദ്ധയോടെ ജനം കേട്ട വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സ്വത്ത് വെളിപ്പെടുത്തല്‍ കാര്യം. ആദ്യത്തെ രണ്ട് വര്‍ഷം കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോയെങ്കിലും പിന്നെ നമ്മുടെ മന്ത്രിമാര്‍ സ്വത്ത് വെളിപ്പെടുത്തുന്നതില്‍ അത്ര താത്പര്യമൊന്നും കാണിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം നാല് മന്ത്രിമാരാണ് സ്വത്ത് വെളിപ്പെടുത്താതിരുന്നത്. കെപി, മോഹനന്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, പിജെ ജോസഫ് എന്നിവര്‍. എന്നാല്‍ ഇത്തവണ മുഖ്യമന്ത്രി അടക്കമുള്ള എല്ലാ മന്ത്രിമാരും, ചീഫ് വിപ്പ് പിസി ജോര്‍ജ്ജും ഇവര്‍ക്ക് കൂട്ടുണ്ട്.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ സ്വത്ത് വിവരവും വെളിപ്പെടുത്തുമെന്ന്‌പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ ഇക്കാര്യത്തില്‍ വലിയ വീഴ്ച സംഭവിച്ചിരുന്നു. ഇത്തവണയാകട്ടെ അതും തഥൈവ.

മന്ത്രിമാരുടെ സ്വത്തില്‍ വന്‍ വര്‍ദ്ധന വരുന്നതാണ് അത് വെളിപ്പെടുത്താതിരിക്കാന്‍ കാരണമെന്നാണ് പൊതു സമൂഹത്തിന്റെ സംശയം. സ്വത്ത് വെളിപ്പെടുത്തിയിരുന്ന കാലത്തും കണക്കുകള്‍ കൃത്യമായിരുന്നില്ലെന്ന ആക്ഷേപം ഉണ്ടായിരുന്നു.

English summary
Chief Minister Oommen Chandy and other ministers hesitated to disclose their asset.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X