കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ കോൺസൽ ജനറലുമായി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി: സ്വപ്നയുടെ മൊഴി പുറത്ത്

Google Oneindia Malayalam News

കൊച്ചി: കേരള മുഖ്യമന്ത്രി പിണറായി വിജയനെ കുരുക്കിലാക്കി സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി. യുഎഇ കോൺസൽ ജനറലും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുള്ളത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയുടെ വിശദാംശങ്ങളാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിട്ടുള്ളത്.

 പീഡനക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കാൻ ശ്രമം: ചോദ്യം ചെയ്ത വനിതാ കോൺഗ്രസ് പ്രവർത്തകയ്ക്ക് മർദ്ദനം പീഡനക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കാൻ ശ്രമം: ചോദ്യം ചെയ്ത വനിതാ കോൺഗ്രസ് പ്രവർത്തകയ്ക്ക് മർദ്ദനം

 മുഖ്യമന്ത്രി- കോൺസൽ ജനറൽ കൂടിക്കാഴ്ച

മുഖ്യമന്ത്രി- കോൺസൽ ജനറൽ കൂടിക്കാഴ്ച


സംസ്ഥാന സർക്കാരും യുഎഇ കോൺസുലേറ്റും തമ്മിലുള്ള കാര്യങ്ങളുടെ ചുമതല മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനായിരിക്കുമെന്നും മുഖ്യമന്ത്രി അനൌദ്യോഗികമായി അറിയിച്ചുവെന്നും സ്വപ്ന സുരേഷ് മൊഴിയിൽ പറയുന്നു. സ്പേസ് പാർക്കിൽ തനിക്ക് ജോലി ലഭിച്ചതിനെക്കുറിച്ചും മുഖ്യമന്ത്രിക്കറിയാമായിരുന്നുവെന്നും മൊഴിയിൽ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. 2017ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ വെച്ചാണ് യുഎഇ കോൺസൽ ജനറലുമായി സ്വകാര്യ കൂടിക്കാഴ്ച നടന്നിട്ടുള്ളത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ കോൺസൽ ജനറലിന്റെ സെക്രട്ടറി എന്ന നിലയിൽ താനും പങ്കെടുത്തതായി സ്വപ്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ പറയുന്നു.

 ഫോൺവിളികൾ

ഫോൺവിളികൾ

മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ കോൺസൽ ജനറലും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അക്കാലത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ തന്നെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു. താൻ ശിവശങ്കറിനെ അങ്ങോട്ട് വിളിക്കാറുണ്ടെന്നും ഇങ്ങനെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വളർന്നതെന്നുമാണ് മൊഴിയിൽ പറയുന്നത്. ശിവശങ്കറിനെ അടുത്ത് പരിചയമുണ്ടെന്ന് വ്യക്തമാക്കിയ സ്വപ്ന താൻ കോൺസൽ ജനറലിന്റെ സെക്രട്ടറി ആയി നിയമിക്കപ്പെട്ടതോടെ മുഖ്യമന്ത്രിയ്ക്കും തന്നെ അറിയാമായിരുന്നുവെന്നും സ്വപ്ന സാക്ഷ്യപ്പെടുത്തുന്നു. സ്പേസ് പാർക്കിലെ അവസരത്തെക്കുറിച്ച് ശിവശങ്കറാണ് തന്നോട് പറഞ്ഞതെന്നാണ് സ്വപ്ന മൊഴിയിൽ പറയുന്നത്.

സ്പേസ് പാർക്ക് നിയമനം

സ്പേസ് പാർക്ക് നിയമനം


ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിനെ നിയമിച്ചതിനെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി ഈ വിവാദത്തിൽ സ്വീകരിച്ച നിലപാട്. സംഭവം വിവാദമായതോടെ മാത്രമാണ് നിയമനത്തെക്കുറിച്ച് അറിഞ്ഞതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ മൊഴി സംബന്ധിച്ച ചോദ്യങ്ങളോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത്തരം നിയമനങ്ങൾക്ക് മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ലെന്നും വിവാദത്തിന് ശേഷമാണ് ഇതേക്കുറിച്ച് താൻ അറിഞ്ഞതെന്നും മുഖ്യമന്ത്രി ആവർത്തിക്കുകയും ചെയ്തിരുന്നു.

 ലോക്കറിൽ സൂക്ഷിച്ചത്

ലോക്കറിൽ സൂക്ഷിച്ചത്

തിരുവനന്തപുരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 1809 നമ്പർ ലോക്കറും ഫെഡറൽ ബാങ്കിൽ എംഎസ്എക്സ് സി 190 എന്ന നമ്പർ ലോക്കറുമുണ്ടെന്ന് സ്വപ്ന മൊഴിയിൽ പറഞ്ഞിട്ടുണ്ട്. ഇതിൽ എസ്ബിഐയിലെ ലോക്കർ ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൌണ്ടന്റ് വേണുഗോപാലുമായി ചേർന്നാണ് ആരംഭിച്ചിട്ടുള്ളതെന്നും. 100- 120 പവനും ഇടയിൽ സ്വർണ്ണം ഈ ലോക്കറിൽ സൂക്ഷിച്ചിട്ടുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ശിവശങ്കറിന് പുറമമേ സ്വപ്ന സുരേഷിന്റെയും ചാർട്ടേഡ് അക്കൌണ്ടന്റാണ് വേണുഗോപാൽ. ചാർട്ടേഡ് അക്കൌണ്ടിനൊപ്പം ബാങ്ക് ലോക്കർ തുറക്കാനുള്ള നിർദേശം നൽകിയത് ശിവശങ്കറാണെന്നും സ്വപ്ന നേരത്തെ കേന്ദ്ര ഏജൻസികൾക്ക് മൊഴി നൽകിയിരുന്നു.

Recommended Video

cmsvideo
Breaking;മുഖ്യമന്ത്രിയുടെ വസതിയിലും കൂടിക്കാഴ്ച നടന്നതായി സ്വപ്‍ന
സാമ്പത്തിക ഇടപാടുകൾ

സാമ്പത്തിക ഇടപാടുകൾ

സ്വപ്നയുടേയും വേണുഗോപാലിന്റെയും പേരിലുള്ള സ്വർണ്ണം, കറൻസി എന്നിവയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ശിവശങ്കർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. വേണുഗോപാൽ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളിൽ ലോക്കറിലെ പണം സംബന്ധിച്ചുള്ള കണക്കുകളുണ്ട്. ലോക്കർ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങളാണ് ചാർട്ടേഡ് അക്കൌണ്ടന്റ് ശിവശങ്കറിന് കൈമാറിയിട്ടുള്ളതെന്നാണ് വിവരം. സ്വപ്ന സുരേഷിന്റെയും ശിവശങ്കറിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിവരുന്നുണ്ട്.

English summary
Chief Minister and UAE Consul General met CM's official residence: Swapna Suresh reveals in her statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X