സർക്കാർ ഭൂമി കൈവശം ഉണ്ടെങ്കിൽ തിരിച്ച് തരുന്നതാണ് നല്ലത് !!! മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
കള്ളത്തരത്തിലൂടെ പട്ടയം സംഘടിപ്പിയ്ക്കുന്നവര്‍ക്കും കയ്യേറ്റക്കാര്‍ക്കും ഒപ്പം സര്‍ക്കാര്‍ നില്‍ക്കില്ല.
ഇടുക്കി: കുടിയേറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടിയേറ്റക്കാരെ കയ്യേറ്റക്കാരായി ചിത്രീകരിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്നും ഇടുക്കിയില്‍ സംഘടിപ്പിച്ച പട്ടയ വിതരണ മേളയില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശനമായി നടപടി സ്വീകരിയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കള്ളത്തരത്തിലൂടെ പട്ടയം സംഘടിപ്പിയ്ക്കുന്നവര്‍ക്കും കയ്യേറ്റക്കാര്‍ക്കും ഒപ്പം സര്‍ക്കാര്‍ നില്‍ക്കില്ല. എന്ന് മാത്രമല്ല ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിയ്ക്കുകയും ചെയ്യും. സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ ഉണ്ടെങ്കില്‍ അത് തിരിച്ചുതരുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.












Click it and Unblock the Notifications