Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ബുദ്ധിമുട്ടില്‍ പങ്കെടുക്കുമായിരുന്നില്ല; ഫയര്‍ സര്‍വീസ് അസോസിയേഷന്‍ ഭാരവാഹികളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: കേരള പൊലീസ് അസോസിയേഷന്‍ സംഘടനാ നേതൃത്വത്തെ പ്രശംസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ (കെഎഫ്എസ്എ) സംസ്ഥാന സമ്മേളന സമ്മേളനത്തില്‍ സംഘാടകരെ രൂക്ഷമായി വിമര്‍ശിച്ചു. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചപ്പോഴാണ്‌ കെ എഫ് എസ് എ സംഘാടകരെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. സംഘടനാ നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗം തുടങ്ങിയത്.

സംഘടനകളുടെ സമ്മേളനങ്ങളില്‍ കാണാത്തൊരു പുതുമ ഇവിടെയുണ്ടെന്നും അതെന്താണെന്ന് തനിക്ക് പിടികിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ പ്രതിനിധി സമ്മേളനത്തിനൊപ്പമാണ് പൊതു സമ്മേളനം നടത്തേണ്ടത്. എന്നാല്‍ മാര്‍ച്ചില്‍ പ്രതിനിധി സമ്മേളനം നടത്തി ഇത്ര ഇടവേളയ്ക്കു ശേഷം പൊതുസമ്മേളനം നടത്തുന്നത് സാധാരണ സമ്പ്രദായമല്ല.

kfsa

നിങ്ങള്‍ക്കങ്ങനെ ആവാമെങ്കില്‍ അങ്ങനെയാവാം. ഇക്കാര്യം താന്‍ നേരത്തെ അറിയാതിരുന്നതു നന്നായെന്നും നേരത്തെ മനസിലാക്കിയിരുന്നെങ്കില്‍ ഈ ബുദ്ധിമുട്ടില്‍ പങ്കെടുക്കുമായിരുന്നില്ലെന്നും പിണറായി പറഞ്ഞു. മറ്റനേകം തിരക്കുകളില്‍ സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചില്ല എന്നത് തന്റെ വീഴ്ചയാണ്. കമ്മിറ്റി അവരവര്‍ക്ക് സൗകര്യമുള്ള രീതിയില്‍ നടപടിയെടുക്കരുതെന്നും പൊതുവായ രീതിയില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകണമെന്നും പിണറായി നിര്‍ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+