മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം സമയം മാറ്റി; റമദാന് പരിഗണിച്ച് പുതിയ തീരുമാനം
തിരുവനന്തപുരം: കൊറോണ വൈറസ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് എല്ലാ ദിവസവും വൈകീട്ട് നടത്തുന്ന വാര്‍ത്താസമ്മേളനത്തിന്റെ സമയത്തില്‍ മാറ്റം. സാധാരണ ആറ് മണി മുതല്‍ ഏഴ് മണി വരെയാണ് അദ്ദേഹം മാധ്യമങ്ങളെ കാണുക. ഇനി വൈകീട്ട് അഞ്ച് മണി മുതല്‍ ആറ് മണി വരെയാകും. റമദാന് മാസത്തിലെ വ്രതം കണക്കിലെടുത്താണ് പുതിയ തീരുമാനം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ദൈനംദിന വിവരങ്ങളുമാണ് മുഖ്യമന്ത്രി വൈകീട്ട് മാധ്യമങ്ങളുമായി പങ്കുവയ്ക്കുക. സാധാരണ ഒരു ചില്ലുമറ വച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് മൈക്ക് നല്‍കിയാണ് മുഖ്യമന്ത്രി ചോദ്യങ്ങളോട് പ്രതികരിക്കാറ്.

കൊറോണ സംസ്ഥാനത്ത് വ്യാപിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി എല്ലാ ദിവസവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ ആരംഭിച്ചത്. പിന്നീട് ചില വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചെങ്കിലും വീണ്ടും ആരംഭിക്കുകയായിരുന്നു.
അതേസമയം, റമദാന് മാസത്തില്‍ സാധാരണ മുസ്ലിങ്ങള്‍ പള്ളികളില്‍ നടത്തുന്ന ആരാധനകള്‍ക്ക് നിയന്ത്രണം വരുത്തിയിട്ടുണ്ട്. വൈകീട്ട് നടത്തു ഇഫ്താറുകള്‍ക്ക് പുറമെ രാത്രി നടക്കുന്ന ദീര്‍ഘ നമസ്കാരമായ തറാവീഹിനും പള്ളി അനുവദിക്കില്ല. കൊറോണയെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തിലാണ് ഈ മുന്‍കരുതല്‍ നടപടി. മത നേതാക്കളുമായി മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്തിരുന്നു. എല്ലാ മത നേതാക്കളും ആരാധന വീടുകളില്‍ നടത്തുന്നതിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും വരെ പള്ളികളിലെ ആരാധനകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഒരു റമദാന് മാസം സമീപകാലത്ത് ആദ്യമായിട്ടാണെന്ന് മുസ്ലിം പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു.
Recommended Video
കാപ്പാട് വ്യാഴാഴ്ച വൈകീട്ട് റമദാന് മാസപ്പിറവി കണ്ടതോടെ കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ മുസ്ലിങ്ങള്‍ വ്രതം തുടങ്ങി. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും വെള്ളിയാഴ്ച മുതലാണ് റമദാന് ആരംഭം. റമദാന് മാസത്തില്‍ പള്ളികളില്‍ ജുമുഅ നടത്താന്‍ ഇളവ് തേടി കോട്ടയം ജില്ലയിലെ ഇമാമുമാര്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ജില്ല ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണ് നിയന്ത്രണത്തോടെ ജുമുഅ നടത്താന്‍ അനുമതി തേടിയത്. എന്നാല്‍ രോഗവ്യാപന ഭീതി വീണ്ടും ഉടലെടുത്തതോടെ നിയന്ത്രണത്തിലെ ഇളവ് ഭാഗികമായി നീക്കുകയായിരുന്നു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക












Click it and Unblock the Notifications