കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം സമയം മാറ്റി; റമദാന്‍ പരിഗണിച്ച് പുതിയ തീരുമാനം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ ദിവസവും വൈകീട്ട് നടത്തുന്ന വാര്‍ത്താസമ്മേളനത്തിന്റെ സമയത്തില്‍ മാറ്റം. സാധാരണ ആറ് മണി മുതല്‍ ഏഴ് മണി വരെയാണ് അദ്ദേഹം മാധ്യമങ്ങളെ കാണുക. ഇനി വൈകീട്ട് അഞ്ച് മണി മുതല്‍ ആറ് മണി വരെയാകും. റമദാന്‍ മാസത്തിലെ വ്രതം കണക്കിലെടുത്താണ് പുതിയ തീരുമാനം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ദൈനംദിന വിവരങ്ങളുമാണ് മുഖ്യമന്ത്രി വൈകീട്ട് മാധ്യമങ്ങളുമായി പങ്കുവയ്ക്കുക. സാധാരണ ഒരു ചില്ലുമറ വച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് മൈക്ക് നല്‍കിയാണ് മുഖ്യമന്ത്രി ചോദ്യങ്ങളോട് പ്രതികരിക്കാറ്.

p

കൊറോണ സംസ്ഥാനത്ത് വ്യാപിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി എല്ലാ ദിവസവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ ആരംഭിച്ചത്. പിന്നീട് ചില വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചെങ്കിലും വീണ്ടും ആരംഭിക്കുകയായിരുന്നു.

അതേസമയം, റമദാന്‍ മാസത്തില്‍ സാധാരണ മുസ്ലിങ്ങള്‍ പള്ളികളില്‍ നടത്തുന്ന ആരാധനകള്‍ക്ക് നിയന്ത്രണം വരുത്തിയിട്ടുണ്ട്. വൈകീട്ട് നടത്തു ഇഫ്താറുകള്‍ക്ക് പുറമെ രാത്രി നടക്കുന്ന ദീര്‍ഘ നമസ്‌കാരമായ തറാവീഹിനും പള്ളി അനുവദിക്കില്ല. കൊറോണയെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തിലാണ് ഈ മുന്‍കരുതല്‍ നടപടി. മത നേതാക്കളുമായി മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്തിരുന്നു. എല്ലാ മത നേതാക്കളും ആരാധന വീടുകളില്‍ നടത്തുന്നതിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും വരെ പള്ളികളിലെ ആരാധനകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഒരു റമദാന്‍ മാസം സമീപകാലത്ത് ആദ്യമായിട്ടാണെന്ന് മുസ്ലിം പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു.

Recommended Video

cmsvideo
Pinarayi Vijayan writes to PM Modi, Seeks Help | Oneindia Malayalam

കാപ്പാട് വ്യാഴാഴ്ച വൈകീട്ട് റമദാന്‍ മാസപ്പിറവി കണ്ടതോടെ കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ മുസ്ലിങ്ങള്‍ വ്രതം തുടങ്ങി. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും വെള്ളിയാഴ്ച മുതലാണ് റമദാന്‍ ആരംഭം. റമദാന്‍ മാസത്തില്‍ പള്ളികളില്‍ ജുമുഅ നടത്താന്‍ ഇളവ് തേടി കോട്ടയം ജില്ലയിലെ ഇമാമുമാര്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ജില്ല ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണ് നിയന്ത്രണത്തോടെ ജുമുഅ നടത്താന്‍ അനുമതി തേടിയത്. എന്നാല്‍ രോഗവ്യാപന ഭീതി വീണ്ടും ഉടലെടുത്തതോടെ നിയന്ത്രണത്തിലെ ഇളവ് ഭാഗികമായി നീക്കുകയായിരുന്നു.

കോണ്‍ഗ്രസിനെ ചതിച്ച സിന്ധ്യയ്ക്ക് പുതിയ കെണി; കമല്‍നാഥിന്റെ അപ്രതീക്ഷിത നീക്കം, പുതിയ 'ശത്രു'കോണ്‍ഗ്രസിനെ ചതിച്ച സിന്ധ്യയ്ക്ക് പുതിയ കെണി; കമല്‍നാഥിന്റെ അപ്രതീക്ഷിത നീക്കം, പുതിയ 'ശത്രു'

English summary
Chief Minister Daily Press meet time Changed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X