കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബുട്ടാന്‍പെട്ടിയില്‍ വീടുകള്‍ ഒലിച്ചുപോയി: വാര്‍ത്ത സ്ഥിരീകരിച്ച് മുഖ്യമന്ത്രി, ഒഴിപ്പിച്ചുവെന്ന്

Google Oneindia Malayalam News

നിലമ്പൂര്‍: മലപ്പുറം അംബുട്ടാന്‍പെട്ടിയില്‍ നൂറോളം വീടുകള്‍ ഒലിച്ചുപോയെന്ന വാര്‍ത്ത സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അംബുട്ടാന്‍ പെട്ടിയിലെ ആളുകളെ ഒഴിപ്പിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. വീടുകള്‍ ഒലിച്ചുപോയതായുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഇതിനെതിരെയാണ് രംഗത്തെത്തിയത്.

അവസാന ആളിനെ കണ്ടെത്തും വരെ രക്ഷാപ്രവർത്തനം തുടരുമെന്ന് ഫയർഫോർസ് മേധാവി!അവസാന ആളിനെ കണ്ടെത്തും വരെ രക്ഷാപ്രവർത്തനം തുടരുമെന്ന് ഫയർഫോർസ് മേധാവി!

അമ്പുട്ടാന്‍പെട്ടിയില്‍ പുരകവിഞ്ഞു എന്നല്ലാതെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പിവി അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. വയനാട്ടിലെ മേപ്പാടിയില്‍ ഉരുള്‍പൊട്ടിയതോടെ മലവെള്ളം ഒലിച്ചെത്തിയാണ് അമ്പുട്ടാന്‍പെട്ടിയില്‍ കേടുപാടുണ്ടാക്കിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുള്ളത്.

pinarayi-vijayan-kerala-

അംബുട്ടാന്‍പെട്ടിയില്‍ നൂറോളം വീടുകള്‍ ഒലിച്ചുപോയി, ഒരു ഗ്രാമം ഒറ്റപ്പെട്ടു എന്ന തരത്തില്‍ മീഡിയ വണ്‍ ചാനല്‍ നല്‍കിയ വാര്‍ത്ത തെറ്റാണെന്നും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും, താനുള്‍പ്പെടെയുള്ള ജനപ്രതിനിധികളോട് ആരും ഇതേക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും പിവി അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

"ഒരു നാട്‌ മുഴുവൻ നിന്ന് ഉരുകുന്ന സമയമാണ്. എക്സ്ക്ലൂസീവുകൾക്ക്‌ മറ്റ്‌ പല വഴികളും ഉണ്ട്‌. തകർന്നിരിക്കുന്ന ഒരു നാടിന്റെ നെഞ്ചിൽ തീ കോരിയിടാൻ ശ്രമിക്കരുതെന്നും" പിവി അന്‍വര്‍ പറയുന്നു. മാധ്യമധര്‍മം പാലിച്ചില്ലെങ്കിലും സാമന്യ മര്യാദ പാലിക്കണമെന്നും ഇനി ആരാണെങ്കിലും. ആദ്യം എത്തിയ ആളുകള്‍ ഉള്‍പ്പെടെയുള്ളവരോടാണ്' എന്നും പിവി അന്‍വര്‍ പറയുന്നു.

English summary
Chief minister denies PV Answar MLA's claims on Ambuttanpetti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X