കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ഇബിക്ക് 13 സബ് സ്റ്റേഷനുകള്‍ കൂടി; 14 പദ്ധികളുടെ ഉദ്ഘാടനം ആദ്യം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ഇബിയുടെ 13 സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും തലശ്ശേരി സബ് സ്റ്റേഷന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വൈദ്യുതി മേഖലയിലെ 14 പദ്ധതികളുടെ ഉദ്ഘാടനം ആദ്യമായാണ് ഒരുമിച്ച് നടക്കുന്നത്.

k

കെഎസ്ഇബിയുടെ പുതിയ സബ്‌സ്റ്റേഷനുകള്‍ യാഥാര്‍ഥ്യമാകുന്നതോടെ പ്രസരണരംഗത്തും വിതരണരംഗത്തും വലിയ മെച്ചമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള വൈദ്യുതി നല്‍കാനാകും. സമ്പൂര്‍ണ വൈദ്യുതിവത്കരണം നടപ്പാക്കി നാം രാജ്യത്ത് തന്നെ ശ്രദ്ധനേടിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിനൊപ്പം വികസനപദ്ധതികള്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി നിശ്ചിതസമയത്ത് തന്നെ പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
ലോക്ക് ഡൗണില്‍ വൈദ്യുതി ബില്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ത്? | Oneindia Malayalam

അമ്പലത്തറ, രാജപുരം (കാസര്‍കോട്), എളങ്കൂര്‍, പോത്തുകല്ല് (മലപ്പുറം), ചെമ്പേരി, വെളിയമ്പ്ര (കണ്ണൂര്‍), കുറ്റിക്കാട്ടൂര്‍, തമ്പലമണ്ണ, മാങ്കാവ് (കോഴിക്കോട്), അഞ്ചല്‍, ആയൂര്‍ (കൊല്ലം), ബാലരാമപുരം, മുട്ടത്തറ (തിരുവനന്തപുരം) എന്നീ സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനമാണ് നടന്നത്. ഇതിനുപുറമേ കണ്ണൂര്‍ തലശ്ശേരി 220 കെവി സബ് സ്റ്റേഷന്റെ ശിലാസ്ഥാപനവും നടന്നു.

കാഞ്ഞങ്ങാട് അമ്പലത്തറയില്‍ 39.68 കോടി രൂപ ചെലവാക്കിയും മഞ്ചേരി എളങ്കൂരില്‍ 36 കോടി ചെലവാക്കിയുമാണ് രണ്ട് 220 കെ.വി സബ്‌സ്റ്റേഷനുകള്‍ യാഥാര്‍ഥ്യമാക്കിയത്. ഇരിക്കൂര്‍ ചെമ്പേരിയില്‍ 15.2 കോടി രൂപ ചെലവാക്കിയും കുന്നമംഗലം കുറ്റിക്കാട്ടൂരില്‍ 4.32 കോടി ചെലവാക്കിയും തിരുവമ്പാടി തമ്പലമണ്ണയില്‍ 27 കോടി ചെലവാക്കിയും കോഴിക്കോട് മാങ്കാവില്‍ 5.46 കോടി ചെലവാക്കിയും പുനലൂര്‍ അഞ്ചലില്‍ 30.75 കോടി ചെലവാക്കിയും ആയൂരില്‍ 5 കോടി ചെലവാക്കിയും കോവളം മണ്ഡലത്തില്‍ ബാലരാമപുരത്ത് മൂന്ന് കോടി ചെലവാക്കിയും തിരുവനന്തപുരത്ത് മുട്ടത്തറയില്‍ 40 കോടി രൂപ ചെലവാക്കിയുമാണ് 110 കെവി സബ് സ്റ്റേഷനുകള്‍ നിര്‍മിച്ചത്. കാഞ്ഞങ്ങാട് രാജപുരത്ത് 5.54 കോടി ചെലവാക്കിയും പേരാവൂര്‍ വെളിയമ്പ്രയില്‍ 1.37 കോടി രൂപ ചെലവാക്കിയും നിലമ്പൂരില്‍ പോത്തുകല്ലില്‍ 7.21 കോടി ചെലവാക്കിയുമാണ് 33 കെ.വി സബ്‌സ്റ്റേഷനുകള്‍ നിര്‍മിച്ചത്. ചടങ്ങില്‍ വൈദ്യുതി മന്ത്രി എംഎം മണി അധ്യക്ഷത വഹിച്ചു.

ബിഹാറില്‍ മഹാസഖ്യം പൊളിഞ്ഞു; സഖ്യകക്ഷി മുന്നണി വിട്ട് ബിജെപി പാളയത്തിലേക്ക്, കോണ്‍ഗ്രസിന് തിരിച്ചടിബിഹാറില്‍ മഹാസഖ്യം പൊളിഞ്ഞു; സഖ്യകക്ഷി മുന്നണി വിട്ട് ബിജെപി പാളയത്തിലേക്ക്, കോണ്‍ഗ്രസിന് തിരിച്ചടി

പ്രതിസന്ധിയില്‍ ആടിയുലഞ്ഞ് കുവൈത്ത്; ശമ്പളം നല്‍കാന്‍ പോലും പണില്ല, വെളിപ്പെടുത്തി മന്ത്രിപ്രതിസന്ധിയില്‍ ആടിയുലഞ്ഞ് കുവൈത്ത്; ശമ്പളം നല്‍കാന്‍ പോലും പണില്ല, വെളിപ്പെടുത്തി മന്ത്രി

മുസ്ലിം രാജ്യങ്ങള്‍ ഇസ്രായേലിന് പിന്നാലെ; വിശാല സഖ്യം വരുന്നു, ഇറാനും തുര്‍ക്കിയും ഒറ്റപ്പെടുംമുസ്ലിം രാജ്യങ്ങള്‍ ഇസ്രായേലിന് പിന്നാലെ; വിശാല സഖ്യം വരുന്നു, ഇറാനും തുര്‍ക്കിയും ഒറ്റപ്പെടും

English summary
Chief Minister Inaugurated 13 KSEB Sub Stations in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X