കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസി മിന്നൽ പണിമുടക്കിൽ മുഖ്യമന്ത്രി ഇടപെടുന്നു: കർശന നടപടിക്ക് നിർദേശം!!

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്തെ കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടെ യാത്രക്കാരൻ കുഴഞ്ഞുവീണ സംഭവത്തിൽ കർശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. തിരുവനന്തപുരത്ത് റോഡ് ഗതാഗതം തടസ്സപ്പെടുത്തി കെഎസ്ആർടിസി ജീവനക്കാർ നടത്തിയ സമരത്തിനിടെ ജനജീവിതം സ്തംഭിച്ച സംഭവത്തിലാണ് മന്ത്രി ഇടപെട്ടത്. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയ വിഷയം ഗൌരവമായി കാണണമെന്നും മുഖ്യമന്ത്രി ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്തേവാസി മരിച്ച സംഭവം: മാനസികാരോഗ്യ കേന്ദ്രത്തിലെ വാർഡൻ അറസ്റ്റിൽ, മരണകാരണം അവയവങ്ങൾക്കേറ്റ ക്ഷതംഅന്തേവാസി മരിച്ച സംഭവം: മാനസികാരോഗ്യ കേന്ദ്രത്തിലെ വാർഡൻ അറസ്റ്റിൽ, മരണകാരണം അവയവങ്ങൾക്കേറ്റ ക്ഷതം

കെഎസ്ആർടിസി ജീവനക്കാരുടെ സമരത്തോടെ ആറ് മണിക്കൂറോളമാണ് തിരുവനന്തപുരത്ത് ഗതാഗതം തടസ്സപ്പെട്ടത്. ഇതിനിടെയാണ് യാത്രക്കാരൻ മരിച്ചിരുന്നു. ഹൃദ്രോഗ ബാധിതനായ കടകംപള്ളി സുരേന്ദ്രനാണ് മരിച്ചത്. സംഭവത്തിൽ കെഎസ്ആർടിസിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കിഴക്കേക്കോട്ടയിൽ ബസ് കാത്തുനിൽക്കുമ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് താഴെ വീഴുകയായിരുന്നു. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

pinarayi-vijayan-1

ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള സ്പെഷ്യൽ ബസ് സർവീസിനെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാരും കെഎസ്ആർടിസി ജീവനക്കാരും തമ്മിലുണ്ടായ തർക്കമാണ് മിന്നൽപണിമുടക്കിലേക്കെത്തിയത്. സ്വകാര്യ ബസുകൾ അനധികൃത സർവീസ് നടത്തിയെന്ന് ആരോപിച്ച് കെഎസ്ആർടിസി ജീവനക്കാർ സ്വകാര്യ ബസ് തടയുകയായിരുന്നു. ഇതിനിടെ പോലീസ് എടിഒയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെ എടിഒയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷൻ ഉപരോധിച്ച ജീവനക്കാർ നാല് മണിക്കൂറോളം നഗരത്തിൽ ഗതാഗത തടസ്സം സൃഷ്ടിക്കുകയായിരുന്നു. കിഴക്കേക്കോട്ട, തമ്പാനൂർ, നെടുമങ്ങാട്, എന്നിങ്ങനെ ജില്ലകളിലെ കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തിവെക്കുകയായിരുന്നു. ഇതിന് പിന്നാലെ ജീവനക്കാരും സമരത്തിനെത്തുകയായിരുന്നു. പിന്നീട് കസ്റ്റഡിയിലെടുത്ത എടിഒയെ പോലീസ് വിട്ടയച്ചതിനെത്തുടർന്ന് വൈകിട്ടോടെയാണ് ബസ് സർവീസുകൾ പുനരാരംഭിച്ചത്.

English summary
Chief minister interferes in Passenger dies in KSRTC strike in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X