കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിച്ച് പോലീസ് വാഹനത്തില്‍ യാത്ര! ഐജിക്ക് ഇനി വീട്ടിലിരിക്കാം! മുഖ്യമന്ത്രി ഉത്തരവിറക്കി..

ഒക്ടോബര്‍ 25നാണ് പോലീസിന്റെ ഔദ്യോഗിക വാഹനം അഞ്ചല്‍ താടിക്കാട്ടെ റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മദ്യപിച്ച് പോലീസ് വാഹനത്തില്‍ യാത്ര ചെയ്തതിന് ക്രൈംബ്രാഞ്ച് ഐജി ജയരാജിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയാണ് ഐജിയെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. ഐജിയ്ക്ക് സസ്‌പെന്‍ഷന്‍ നല്‍കണമെന്ന് ഡിജിപിയും ശുപാര്‍ശ ചെയ്തിരുന്നു.

ഗര്‍ഭം അലസാന്‍ കാരണം പോലീസുകാരെന്ന് യുവതി! രാവിലെ മുതല്‍ വൈകുന്നരം വരെ... സംഭവം കോട്ടയത്ത്...ഗര്‍ഭം അലസാന്‍ കാരണം പോലീസുകാരെന്ന് യുവതി! രാവിലെ മുതല്‍ വൈകുന്നരം വരെ... സംഭവം കോട്ടയത്ത്...

വണ്ടിയുമായി ഇനി പോണ്ടിക്ക് പോണ്ട! പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ കര്‍ശനമാക്കി...വണ്ടിയുമായി ഇനി പോണ്ടിക്ക് പോണ്ട! പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ കര്‍ശനമാക്കി...

ഒക്ടോബര്‍ 25നാണ് പോലീസിന്റെ ഔദ്യോഗിക വാഹനം അഞ്ചല്‍ താടിക്കാട്ടെ റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് വാഹനത്തിനുള്ളില്‍ ഐജിയെ കണ്ടത്. സംഭവസമയത്ത് ഐജി മദ്യപിച്ചിരുന്നതായും പോലീസ് അറിയിച്ചിരുന്നു.

police

എന്നാല്‍ ഐജിയുടെ ഡ്രൈവര്‍ക്കെതിരെ മാത്രം കേസെടുത്ത് സംഭവം ഒതുക്കി തീര്‍ക്കാനാണ് പോലീസുദ്യോഗസ്ഥര്‍ ശ്രമിച്ചത്. പക്ഷേ, ഈ നീക്കം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പോലീസിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നു. തുടര്‍ന്നാണ് ഐജിക്കും ഡ്രൈവര്‍ക്കുമെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തത്.

അമ്മന്‍കോവിലിലേക്ക് നേര്‍ച്ച! കമ്പി വളച്ച് വായില്‍ വെയ്ക്കും, രക്തമെന്ന് തോന്നാന്‍ കുങ്കുമം! അമ്മന്‍കോവിലിലേക്ക് നേര്‍ച്ച! കമ്പി വളച്ച് വായില്‍ വെയ്ക്കും, രക്തമെന്ന് തോന്നാന്‍ കുങ്കുമം!

കൊല്ലത്തെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ! ഒരേ സ്‌കൂളിലെ അദ്ധ്യാപികയും വിദ്യാര്‍ത്ഥിനിയും തൂങ്ങിമരിച്ചുകൊല്ലത്തെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ! ഒരേ സ്‌കൂളിലെ അദ്ധ്യാപികയും വിദ്യാര്‍ത്ഥിനിയും തൂങ്ങിമരിച്ചു

മദ്യപിച്ച് ഔദ്യോഗിക വാഹനം ഉപയോഗിച്ച സംഭവത്തില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ഐജിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഡിജിപി മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തത്.

English summary
chief minister issued suspension order against ig.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X