'കേന്ദ്രം ഒന്നും തന്നില്ല; ഇത് കേരളത്തിന്റെ തനത് അതിജീവനം'; മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിന് തറക്കല്ലിട്ടു
കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി ഉയരുന്ന ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയെ മുഖ്യമന്ത്രി വിമര്‍ശിക്കുകയും ചെയ്തു. ഒരു ദുരന്തത്തിനും കേരളത്തെ തോല്‍പ്പിക്കാനാകില്ലെന്നും അതാണ് ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസം നല്കുന്ന മഹാ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. കല്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 30 ന് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കു ശേഷമാണ് മാതൃകാ ടൗണ്‍ഷിപ്പ് ഉയരുന്നത്. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ ഒരുങ്ങുന്നത്.

ജനങ്ങള്‍ ഒപ്പം നില്ക്കുമെങ്കില് അസാധ്യമായി ഒന്നുമില്ലെന്നും മറികടക്കാന്‍ സാധിക്കാത്ത ഒരു വെല്ലുവിളിയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഒരുമയും ഐക്യവുമാണ് വയനാട് പുനരധിവാസത്തിന് കരുത്തായത്. എല്ലാവരും ഒറ്റക്കെട്ടായി നിന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹായിച്ചു. ഒരു ദുരന്തത്തിനും കേരളത്തെ തകര്‍ക്കാനാവില്ല. കേരളത്തിന്റെ തനത് അതിജീവനമായി വയനാട് പുനരധിവാസം ചരിത്രത്തില്‍ രേഖപ്പെടുത്തും - മുഖ്യമന്ത്രി പറഞ്ഞു.
പുനരധിവാസത്തിന് ലഭിക്കേണ്ടിയിരുന്ന വലിയ സ്രോതസ് എന്ന നിലയില്‍ കേരളം പ്രതീക്ഷിച്ചത് കേന്ദ്രസഹായം ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇതേവരെ ഒന്നും ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ഇനി എന്താണ് ലഭിക്കുകയെന്നത് പഴയ അനുഭവംവച്ച് പ്രതീക്ഷിക്കാനും കഴിയാത്ത അവസ്ഥയാണ്. കിട്ടിയത് വായ്പാ രൂപത്തിലുള്ള തീര്‍ത്തും അപര്യാപ്തമായ തുകയാണ്. വായ്പയാകുമ്പോള്‍ തിരിച്ചടയ്ക്കണം' മുഖ്യമന്ത്രി പറഞ്ഞു.
'കേന്ദ്ര സഹായത്തിന്റെ അഭാവത്തിലും നാം പുനരധിവാസ പ്രവര്‍ത്തനം തയാറാക്കി മുന്നോട്ടുപോയി. എല്ലാവരും അതുമായി സഹകരിക്കാനും തയാറായി. നമ്മുടെ നാട് അതിന്റെ ചരിത്രത്തിലെ വലിയ സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നുപോകുകയാണ്. മഹാപ്രളയത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക ഞെരുക്കം പോലും ബാധകമാകാത്ത രീതിയിലാണ് പുനരധിവാസ പദ്ധതിയുമായി മുന്നോട്ടുപോയത്. അതും മറ്റൊരു അപൂര്‍വതയാണ്. അസാധ്യമെന്ന് കരുതുന്ന ഈ ആസാധാരണ ദൗത്യം നേരിടാനുള്ള ആര്‍ജവും ധൈര്യവും ഉണ്ടായത് നമ്മുടെ നാടിന്റെ ഒരുമയും ഐക്യവും കാരണമാണ്. അതിനൊപ്പം സര്‍ക്കാരിനും നില്‍ക്കാനായാല്‍ അസാധ്യത്തെ സാധ്യമാക്കാനാവും എന്നതാണ് സത്യം'.

കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ഇന്ന് കൊടുത്തയച്ച കത്തില്‍ 100 വീടുകള്‍ നിര്‍മിക്കുന്നതിന് 20 കോടി രൂപ അനുവദിച്ചെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ 100 വീടിനുള്ള പണം കഴിഞ്ഞ ദിവസം കൈമാറി. സ്കൂള്‍ വിദ്യാര്‍ഥികളുടെ എന്‍എസ്എസ് 10 കോടി രൂപ നല്കി.
ടൗണ്‍ഷിപ്പ് എന്ന ആശയം വന്നപ്പോള്‍ എല്ലാവരും അതുമായി സഹകരിക്കാന്‍ തയാറായി. പട്ടിണിക്കാര്‍ മുതല്‍ പ്രവാസി സമൂഹം വരെ നമ്മോടൊപ്പം നിന്നു. കുടുക്ക പൊട്ടിച്ച് ചില്ലറ തുട്ടുകള്‍ തന്ന കുട്ടികള്‍ വരെയുണ്ട്. അവരൊടൊക്കെ നന്ദി പറഞ്ഞ് തീര്‍ക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാള്‍, അടുക്കള, സ്റ്റോര്‍ ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഭാവിവില്‍ രണ്ടു നിലയാക്കാന് കഴിയുന്ന നിലയില്‍ പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശേഷിയുള്ള അടിത്തറയാണ് ഒരുക്കുക. മുകള്‍ നിലയിലേക്ക് പടികളുമുണ്ടാകും. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവ ടൗണ്ഷിപ്പിലുണ്ടാകും. ആറ് മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പിലേക്ക് വരാത്ത കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കും.
2024 ജൂലൈ 30ന് പുലര്‍ച്ചെയാണ് കേരളം അന്നു വരെ നേരിട്ടതില്‍ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്ന് ഉണ്ടായത്. വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടി. 298 പേര് ദുരന്തത്തില്‍ മരിച്ചു. അന്നു വരെ കാണാത്ത രക്ഷാപ്രവര്‍ത്തനത്തിനാണ് രാജ്യം സാക്ഷിയായത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications