കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാത്തിനും സാക്ഷിയായി മുഖ്യമന്ത്രിയുടെ ഓഫീസ്

Google Oneindia Malayalam News

തിരുവനന്തപുരം: മികച്ച അഭിപ്രായം നേടിയ പാസഞ്ചര്‍ എന്ന സിനിമയെടുത്ത രഞ്ജിത് ശങ്കറിന്റെ രണ്ടാമത്തെ സിനിമയായിരുന്നു അര്‍ജുനന്‍ സാക്ഷി. പറയാന്‍ പോകുന്ന കാര്യവുമായി സിനിമയ്ക്ക് വലിയ ബന്ധമൊന്നും ഇല്ലെങ്കിലും സിനിമയുടെ പേരും മുഖ്യമന്ത്രിയുടെ ഓഫീസും ഇന്ന് ഏകദേശം ഒരേ അവസ്ഥയിലാണ്. സകലമാന കള്ളത്തരങ്ങളുടെ കൂടെയും പറഞ്ഞുകേള്‍ക്കുന്ന ഒരു വിശേഷണമായി മാറിക്കഴിഞ്ഞിരിക്കുകയാണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ്.

സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഏതാണ്ടിതേ അഭിപ്രായമാണ് ഉള്ളത്. എല്ലാ കൊള്ളരുതായ്മയുടെയും കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. സോളാര്‍ തട്ടിപ്പിന് പിന്നാലെ നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്കും മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധമുണ്ടെന്ന വാര്‍ത്തകളാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്.

Chief Minister Oommen Chandy at his Office

കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിന്റെ തുടക്കം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചായിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തരും പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളും കേസില്‍ അറസ്റ്റിലായി. എന്ന് പറയാന്‍ പറ്റില്ല, അറസ്റ്റിലാവുന്നതിന് തൊട്ടുമുമ്പേ അവരെ സ്റ്റാഫില്‍ നിന്നും പുറത്താക്കിയിരുന്നു. വിവാദനായിക സരിത എസ് നായര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നോ, വന്നെങ്കില്‍ എന്തിനാണ് എന്നിങ്ങനെ ഉണ്ടാകാന്‍ പുകിലുകള്‍ ബാക്കിയില്ല. സരിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നാലെന്താണ് എന്ന് കോടതിക്ക് വരെ ചോദിക്കേണ്ടി വന്നു.

റെക്കോര്‍ഡ് ചെയ്യാന്‍ കഴിവില്ലാത്ത സി സി ടി വി മുതല്‍ മുഖ്യന്റെ കസേരയില്‍ വഴിയേ പോയ ആരോ കേറിയിരുന്നത് വരെ ഇങ്ങനെ പോകുന്നു ഈ പാവം ഓഫീസ് വാര്‍ത്തയിലെത്തിയ വഴികള്‍. ഓഫീസിന് കിട്ടിയ അവാര്‍ഡ് മുഖ്യമന്ത്രി സ്വന്തം പേരിലാക്കിയതും വിമര്‍ശനങ്ങള്‍ ചില്ലറയല്ല ക്ഷണിച്ചുവരുത്തിയത്.

English summary
Chief Minister Oommen Chandy and his Office always in some controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X