ബിജെപി കേരളം കീഴടക്കും!!അവര്‍ക്ക് ഉറപ്പ്...മുഖ്യമന്ത്രിക്കായി ഓഫീസ് ഒരുങ്ങുന്നു!!

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ആധിപത്യം തകര്‍ത്ത് ഭരണം പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. ഇതിനായി ഇപ്പോള്‍ തന്നെ ബിജെപി തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു. സമീപഭാവിയില്‍ തന്നെ കേരളത്തില്‍ ഭരണം സ്വന്തമാക്കാന്‍ തങ്ങള്‍ക്കാവുമെന്ന് ബിജെപി സ്വപ്‌നം കാണുന്നു.

പിണറായിയുടെ ഫ്ലക്സ് എടുത്തുമാറ്റി, കാന്തപുരത്തിനെതിരെ കേസെടുത്തു! കോഴിക്കോട് കമ്മീഷണറെ സ്ഥലം മാറ്റി

ഖത്തര്‍ തകരുന്നു; കയറ്റുമതിയെ ബാധിച്ചു, രണ്ട് പ്ലാന്റുകള്‍ അടച്ചുപൂട്ടി, ഉപരോധം ശക്തമാക്കാന്‍ യുഎഇ

മുഖ്യമന്ത്രിക്ക് ഓഫീസ്

മുഖ്യമന്ത്രിക്ക് ഓഫീസ്

ഭാവിയില്‍ കേരളത്തില്‍ തങ്ങള്‍ക്കൊരു മുഖ്യമന്ത്രിയുണ്ടാവുമെന്ന് ഉറപ്പിച്ച ബിജെപി ഇതിനായി ഓഫീസും നിര്‍മിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. തിരുവനന്തപുരത്തെ ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരത്തിലാണ് മുഖ്യമന്ത്രിക്കായി ഓഫീസ് ഒരുങ്ങുന്നത്.

തറക്കല്ലിട്ടത് അമിത് ഷാ

തറക്കല്ലിട്ടത് അമിത് ഷാ

ഒരാഴ്ച മുമ്പാണ് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടത്. തമ്പാനൂര്‍ അരിസ്റ്റോ ജംക്ഷനിലെ ആസ്ഥാനമന്ദിരമായ മാരാര്‍ജി സ്മൃതിഭവന്‍ പൊളിച്ചാണ് അവിടെ പുതിയ കെട്ടിടമുണ്ടാക്കുന്നത്.

ഏഴു നില കെട്ടിടം

ഏഴു നില കെട്ടിടം

ഏഴു നില കെട്ടിടമാണ് ബിജെപി ഇവിടെ നിര്‍മിക്കുന്നത്. ഒന്നാം നിലയിലായിരിക്കും ബിജെപിയുടെ ഭാവി മുഖ്യമന്ത്രിയുടെയും സംസ്ഥാന പ്രസിഡന്റിന്റെയും ഓഫീസ്. പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാല്‍ മുഖ്യമന്ത്രിക്കു വിശ്രമിക്കാനും ചര്‍ച്ച ചെയ്യാനുമാണത്രേ ഈ ഓഫീസ്.

ഷാ തൃപ്തനല്ല

ഷാ തൃപ്തനല്ല

പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കണ്ടു പ്രവര്‍ത്തിക്കണമെന്ന് കേരളത്തിലെത്തിയപ്പോള്‍ ഷാ നിര്‍ദേശിച്ചിരുന്നു. കേരളത്തില്‍ പാര്‍ട്ടിയുടെ ഒരുക്കങ്ങളിള്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഒരു മണ്ഡലത്തില്‍ മാത്രം ശ്രദ്ധിക്കേണ്ട

ഒരു മണ്ഡലത്തില്‍ മാത്രം ശ്രദ്ധിക്കേണ്ട

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതി ഇനി വേണ്ടെന്ന് ഷാ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ അത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടും അവിടെ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഓര്‍മിപ്പിച്ചിട്ടുണ്ട്.

English summary
Chief minister's office for BJP in Trivandrum.
Please Wait while comments are loading...