കേരളം താഴേക്ക് വളര്‍ന്നാല്‍ മതിയോ; ഫ്ളാറ്റുകാര്‍ക്കുവേണ്ടി ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലാത്ത വന്‍കിട ഫ്ളാറ്റുകള്‍ക്ക് അനുമതി നിഷേധിക്കുന്ന ഫയര്‍ഫോഴ്‌സിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരസ്യമായി രംഗത്തെത്തി. ലോകം മുഴുവന്‍ മുകളിലോട്ട് വളരുമ്പോള്‍ മൂന്ന് നിലയുള്ള കെട്ടിടങ്ങള്‍ മാത്രമായി കേരളം താഴോട്ട് വളര്‍ന്നാല്‍ മതിയോ എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ഫയര്‍ഫോഴ്‌സിന്റെ തീരുമാനത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രോയോഗികമായ തീരുമാനമാണ് വിഷയത്തില്‍ വേണ്ടതെന്നും സര്‍ക്കാരിന് ഇച്ഛാ ശക്തിയുണ്ടോ എന്ന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. ഫയര്‍ എ.ഡി.ജി.പി. അനില്‍ കാന്ത് സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ട് ആണ് മുഖ്യമന്ത്രിയെ പ്രകോപിതനാക്കിയത്.

നേരത്തെ ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന ജേക്കബ് തോമസിന്റെ നിലപാടുകള്‍ ശരിവെക്കുന്നതാണ് അനില്‍ കാന്തിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 77 വന്‍കിട ഫ് ളാറ്റുകള്‍ക്ക് അഗ്നി സുരക്ഷയില്ലാത്തതിനാല്‍ ജേക്കബ് തോമസ് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ സ്ഥാനത്തുനിന്നും മാറ്റുകയും ചെയ്തു.
ഇതിനുശേഷം വന്ന ഉദ്യോഗസ്ഥനാണ് അനില്‍ കാന്ത്. അനില്‍ കാന്തും ജേക്കബ് തോമസിന്റെ നിലപാട് ശരിവെച്ചതോടെയാണ് മുഖ്യമന്ത്രി പരസ്യ പ്രതികരണം നടത്തിയത്. വിഷയത്തില്‍ നിയമനിര്‍മാണം നടത്തിയോ സര്‍ക്കുലര്‍ പുറത്തിറക്കിയോ ഫ് ളാറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.












Click it and Unblock the Notifications