കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന് സമനില തെറ്റി, ലഡു ഒഴിവാക്കാമായിരുന്നു!

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് സമനില തെറ്റിയെന്ന്. പറയുന്നതാരാണെന്നോ, നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച ഇടത് എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതിന് ശേഷം കാര്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിലെ പ്രതിഷേധം നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Oommen Chandy

വിഎസ് അച്യുതാനന്ദന്റെ സമനില തെറ്റിയെന്നാണ് മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍. പ്രതിപക്ഷ നേതാവിന് ചേര്‍ന്ന രീതിയില്‍ അല്ല വിഎസിന്റെ പ്രസ്താനകളെന്നും മുഖ്യന്‍ കണ്ടെത്തുന്നു. തെറ്റ് ചെയ്യാത്ത ഒരു യുഡിഎഫ് എംഎല്‍എയേയും ശിക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് ഒരു കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ബജറ്റ് അവതരിപ്പിച്ചതിന് ശേഷം നിയമസഭയില്‍ നടത്തിയ സംഭവമാണത്. അത് ഒഴിവാക്കാമായിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണപക്ഷ എംഎല്‍എമാരെ ദു:ശ്ശാസനന്‍മാരെന്നും , ഞരമ്പുരോഗികളെന്നും ഒക്കെയാണ് വിഎസ് വിശേഷിപ്പിച്ചത്. മാണിയെ ചുംബിക്കാന്‍ നിയമസഭയില്‍ നടന്നത് ചുംബനസമരമാണോ എന്നും വിഎസ് ചോദിച്ചിരുന്നു.

വിഎസ് അച്യുതാനന്ദനെതിരെ കെഎം മാണിയും രംഗത്തിറങ്ങിയിരുന്നു. വിഎസ് അച്യുതാനന്ദന്‍ വ്യക്തിഹത്യ നടത്തുകയാണെന്നും നോട്ടെണ്ണുന്ന യന്ത്രം വിഎസിന്റെ കന്റെ കയ്യിലാണ് ഉള്ളതെന്നും മാണി പറഞ്ഞു.

English summary
Chief Minister Oommen Chandy justifies the suspension of LDF MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X